LiveTV

Live

National

മധ്യപ്രദേശിലെ ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ബി.ജെ.പിയുടേതെന്ന് ദിഗ്‌വിജയ് സിംഗ്  

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് സംസ്ഥാനത്തെ മാഫിയക്കെതിരെ നിലകൊള്ളുന്ന സാഹചര്യത്തിൽ ജനവിധി വഴിതിരിച്ച് വിടാനുള്ള മനപ്പൂർവ്വമായ ഗൂഡാലോചനയാണ് ബി.ജെ.പി നടത്തികൊണ്ടിരിക്കുന്നതെന്ന് ദിഗ്‌വിജയ് സിംഗ്

മധ്യപ്രദേശിലെ ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ബി.ജെ.പിയുടേതെന്ന് ദിഗ്‌വിജയ് സിംഗ്  

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് സംസ്ഥാനത്തെ മാഫിയക്കെതിരെ നിലകൊള്ളുന്ന സാഹചര്യത്തിൽ ജനവിധി അട്ടിമറിക്കാനുള്ള വിടാനുള്ള മനഃപ്പൂർവ്വമായ ഗൂഢാലോചനയാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തികൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. കോൺഗ്രസ് എം.എൽ.എമാർ ബംഗളൂരുവിലേക് പോയതായി പറയപ്പെടുന്ന മൂന്ന് ഫ്ലൈറ്റുകളും ബി.ജെ.പി ഏർപ്പാടാക്കിയതാണെന്ന കൃത്യമായ ധാരണ പാർട്ടിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ കമൽനാഥ്​​ സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിലാണ്​ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചത്​. 18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ ​ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ്​ പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന്​ സിന്ധ്യ സോണിയഗാന്ധിക്കയച്ച കത്തിൽ പരാമർശിച്ചിരുന്നു. ഏകദേശം 20ഓളം ക്യാബിനറ്റ് മന്ത്രിമാർ മുഖ്യമന്ത്രി കമൽ നാഥിന് രാജി ആവശ്യപ്പെട്ട് നിവേദനം നൽകിയതിന് തൊട്ടടുത്ത ദിവസമാണ് ജ്യോതിരാദിത്യയുടെ രാജി. കമൽ നാഥ് നയിക്കുന്ന സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു.