LiveTV

Live

National

ഡൽഹി കലാപം: താഹിർ ഹുസൈന്റെ സഹോദരനും അറസ്​റ്റിൽ

അങ്കിത്​ ശർമയുടെ കൊലയുമായി ബന്ധ​പ്പെട്ട്​ താഹിർ ഹുസൈനെ മാർച്ച്​ അഞ്ചിന്​ അറസ്​റ്റ്​ ചെയ്​തിരുന്നു

ഡൽഹി കലാപം: താഹിർ ഹുസൈന്റെ സഹോദരനും അറസ്​റ്റിൽ

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലു​ണ്ടാ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ആം​ആ​ദ്മി കൗ​ൺ​സി​ല​ർ താ​ഹി​ർ ഹു​സൈ​ന്‍റെ സ​ഹോ​ദ​ര​നും അ​റ​സ്റ്റി​ൽ. ച​ന്ദ്ബാ​ഗി​ൽ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ചാ​ണ് താ​ഹി​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ ​ആ​ല​ത്തെ അ​റ​സ്റ്റു ചെ​യ്ത​ത്. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ങ്കി​ത് ശ​ർ​മ​യു​ടെ കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ അ​ക്ര​മം ന​ട​ന്ന ച​ന്ദ്ബാ​ഗി​ലെ കെ​ട്ടി​ട​ത്തി​ൽ ഷാ ​ആ​ലം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

അങ്കിത്​ ശർമയുടെ കൊലയുമായി ബന്ധ​പ്പെട്ട്​ താഹിർ ഹുസൈനെ മാർച്ച്​ അഞ്ചിന്​ അറസ്​റ്റ്​ ചെയ്​തിരുന്നു. താഹിർ ഏഴു ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിലാണ്​.