LiveTV

Live

National

മധ്യപ്രദേശിൽ കോൺഗ്രസ്‌ സർക്കാരിന് പ്രതിസന്ധി; 17 എം.എൽ.എമാർ കർണാടകയിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകള്‍

ആറ്‌ മന്ത്രിമാര്‍ അടങ്ങുന്ന എം.എല്‍.എ സംഘമാണ്‌ കര്‍ണാടകയിലേക്ക് നീങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍

മധ്യപ്രദേശിൽ കോൺഗ്രസ്‌ സർക്കാരിന് പ്രതിസന്ധി; 17 എം.എൽ.എമാർ കർണാടകയിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകള്‍

മധ്യപ്രദേശിൽ കമല്‍നാഥ് നയിക്കുന്ന കോൺഗ്രസ്‌ സർക്കാരിന് വീണ്ടും പ്രതിസന്ധി. 17 വിമത എം.എൽ.എമാർ കർണാടകയിലേക്ക് പോയിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പമുള്ള എം.എൽ.എമാരാണ് വിമത പ്രശ്നം ഉയർത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ്‌ മന്ത്രിമാര്‍ അടങ്ങുന്ന എം.എല്‍.എ സംഘമാണ്‌ കര്‍ണാടകയിലേക്ക് നീങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ജ്യോതിരാദിത്യ സിന്ധ്യ നിലവില്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല.

2018 ഡിസംബറില്‍ കോണ്‍ഗ്രസിന്റെ ജയത്തിന്‌ ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ കേവലം 23 എം.എല്‍.എമാരുടെ മാത്രം പിന്തുണയാണ്‌ ജ്യോതിരാദിത്യ സിന്ധ്യക്ക് ലഭിച്ചത്‌. ഇതോടെ കമല്‍നാഥ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ വരുകയായിരുന്നു.