LiveTV

Live

National

സ്ത്രീകള്‍ സംസ്കാരം മറന്നുവെന്നും അവര്‍ക്ക് മാന്യത നഷ്ടപ്പെട്ടെന്നും ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനാശകരമായ പ്രതിഷേധാണ് ഇവിടെ നടക്കുന്നത്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ സ്ത്രീകള്‍ പ്രതിഷേധിക്കുകയും ദിവസം മുഴുവൻ ആക്രോശിക്കുകയും ചെയ്യുന്നു. 

സ്ത്രീകള്‍ സംസ്കാരം മറന്നുവെന്നും അവര്‍ക്ക് മാന്യത നഷ്ടപ്പെട്ടെന്നും ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ്

അന്താരാഷ്ട്ര വനിതാദിനത്തിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവനയുമായി ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ്. മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനാശകരമായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ സ്ത്രീകള്‍ പ്രതിഷേധിക്കുകയും ദിവസം മുഴുവൻ ആക്രോശിക്കുകയും ചെയ്യുന്നു. ഇത് അവർ സംസ്കാരം മറന്നുവെന്നും അവര്‍ക്ക് ശരിയും തെറ്റും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നില്ലെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. അവര്‍ക്ക് മാന്യത നഷ്ടപ്പെട്ടുവെന്നും ഇത് സൂചിപ്പിക്കുന്നു,” ദിലീപ് ഘോഷ് പറഞ്ഞു. രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി (ആർ‌.ബി.‌യു) വിവാദത്തിൽ കൊൽക്കത്തയിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“നമ്മുടെ സമൂഹം എവിടേക്കാണ് പോകുന്നതെന്ന് നാമെല്ലാവരും ചിന്തിക്കേണ്ടതുണ്ട്. ഈ സ്ത്രീകൾ റോഡുകളിൽ ഇതുപോലെ പെരുമാറിയാൽ, ആളുകൾ അവരോട് എങ്ങനെ പെരുമാറും? അവർ കുറ്റകൃത്യങ്ങളുടെ ഇരകളാകും, ” ദിലീപ് ഘോഷ് പറഞ്ഞു. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഇത് സമൂഹത്തിന്റെ തകർച്ചയാണെന്നും ഘോഷ് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഘോഷ് ബംഗാളിലെ സ്ത്രീകളെ അപമാനിച്ചുവെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവും സംസ്ഥാന നഗരവികസന മന്ത്രിയുമായ ഫിർഹാദ് ഹക്കീം പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ അദ്ദേഹം ബംഗാളിലെ സ്ത്രീകളെ അപമാനിച്ചു. അദ്ദേഹത്തെ സമൂഹം ബഹിഷ്‌കരിക്കണം. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കരുത്. അയാൾ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണോ ഇതൊക്കെ പറഞ്ഞതെന്ന് എനിക്കറിയില്ല, ”ഹക്കീം പറഞ്ഞു.