LiveTV

Live

National

കോവിഡ് 19; രാജ്യം അതീവ ജാഗ്രതയിൽ, വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി, രോഗബാധിതരുടെ എണ്ണം 43 ആയി

വിമാന താവളങ്ങളിൽ പരിശോധന ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്

കോവിഡ് 19; രാജ്യം അതീവ ജാഗ്രതയിൽ, വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി, രോഗബാധിതരുടെ എണ്ണം 43 ആയി

രാജ്യത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥീരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 43 ആയി. കേരളത്തെ കൂടാതെ കശ്മീരിലും ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും രോഗബാധ സ്ഥിരീകരിച്ചു. ക്രൂയിസ് കപ്പലുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ധാക്ക സന്ദര്‍ശനം റദ്ദാക്കി.

രാജ്യത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥീരീകരിച്ച സാഹചര്യത്തിൽ രോഗികൾ ഇടപഴകിയ സ്ഥലങ്ങൾ നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്. ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവർ സമ്പർക്കം നടത്തിയവരുടെ എല്ലാം സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ ഫലം ഉടൻ വരും. കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഡല്‍ഹിയിലെ എല്ലാ സ്കൂളുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അരുണാചൽ പ്രദേശിലും സിക്കിമിലും വിദേശികൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാന്‍ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്. കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളുമായി യാത്ര നിരോധനം ഏർപ്പെടുത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനോട് അഭ്യർത്ഥിച്ചു.