LiveTV

Live

National

കത്തിയെരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച മീനയുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

മീഡിയവണിലൂടെ പുറോലോകമറിഞ്ഞ മീനയുടെ കദനകഥ കേട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റാണ് പഠനം ഏറ്റെടുത്തിരിക്കുന്നത്,കലാപ ബാധിത മേഖലയിലെ 50 വിദ്യാര്‍ഥികളുടെ ബിരുദപഠനവും സോളിഡാരിറ്റി ഏറ്റെടുത്തിട്ടുണ്ട്

കത്തിയെരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച മീനയുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

ഡല്‍ഹി കലാപത്തിനിരയായ വിദ്യാര്‍ഥിനിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വെക്കുന്നു. കലാപത്തിന്‍റെ ആഘാതത്തില്‍ അഭിഭാഷകയാകണമെന്ന മോഹം ഉപേക്ഷിച്ച മീനയാണ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.
മീഡിയവണിലൂടെ പുറംലോകമറിഞ്ഞ മീനയുടെ കദനകഥ കേട്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റാണ് പഠനം ഏറ്റെടുത്തിരിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവ് വിഹാറില്‍ അക്രമികള്‍ തകര്‍ത്തെറിഞ്ഞ വീട്ടിലിരുന്ന് മീഡിയവണിനോട് ഈ വേദന പങ്കുവക്കുമ്പോള്‍ മീനയുടെ മുന്നില്‍ പ്രതീക്ഷകളൊന്നും ബാക്കിയുണ്ടായിരുന്നില്ല.

എന്നാല്‍ മീനയുടെ സങ്കടം പുറംലോകമറിഞ്ഞപ്പോള്‍ എല്ലാം മാറിമറിഞ്ഞു. സഹായം വാഗ്ധാനം ചെയ്ത് മീഡിയവണുമായി ബന്ധപ്പെട്ടവര്‍ നിരവധിയാണ്. ഇതില്‍ മീനയുടെ ഏറ്റവും വലിയ മോഹം സാക്ഷാത്കരിക്കാന്‍ കൈത്താങ്ങായത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റും.

കലാപത്തില്‍ കത്തിയെരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച മീനയുടെ സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ വീണ്ടും ജീവന്‍ വെക്കുകയാണ്. മീനയുടെ മാത്രമല്ല, കലാപ ബാധിത മേഖലയിലെ മിടുക്കരായ 50 വിദ്യാര്‍ഥികളുടെ ബിരുദ പഠനവും സോളിഡാരിറ്റി ഏറ്റെടുത്തിട്ടുണ്ട്.