LiveTV

Live

National

കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക് വിവാഹിതനായി

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭാ എം.പി അഹമ്മദ് പട്ടേൽ എന്നിവരുൾപ്പെടെയുള്ള നിരവധി കോൺഗ്രസ് നേതാക്കൾ വിവാഹചടങ്ങില്‍ പങ്കെടുത്തു.   

കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക് വിവാഹിതനായി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്നിക് വിവാഹിതനായി. ഉറ്റസുഹൃത്ത് രവീണ ഖുറാനയെയാണ് 60 കാരനായ മുകുള്‍ വാസ്നിക് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭാ എം.പി അഹമ്മദ് പട്ടേൽ എന്നിവരുൾപ്പെടെയുള്ള നിരവധി കോൺഗ്രസ് നേതാക്കൾ വിവാഹചടങ്ങില്‍ പങ്കെടുത്തു.

ന്യൂഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കോണ്‍ഗ്രസിന്റെ പ്രമുഖ ദലിത് മുഖവും മഹാരാഷ്ട്രയിലെ പ്രമുഖ നേതാവുമായിരുന്ന ബാൽകൃഷ്ണയുടെ മകനാണ് വാസ്നിക്. "ദാമ്പത്യബന്ധം എന്ന ഈ പുതിയ യാത്ര ആരംഭിച്ച മുകുൾ വാസ്നികിനും രവീണ ഖുറാനയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയുള്ള വർഷങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയമാകട്ടെ." : അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഗെലോട്ട് ട്വീറ്റ് ചെയ്തു.