LiveTV

Live

National

രാജ്യസഭ; യെച്ചൂരിയില്ലെങ്കിലും സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്

ബംഗാളില്‍ ഒഴിവുവരുന്ന അഞ്ച് സീറ്റുകളിലേക്ക് മാര്‍ച്ച് 26നാണ് മത്സരം

രാജ്യസഭ; യെച്ചൂരിയില്ലെങ്കിലും സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്

സീതാറാം യെച്ചൂരി മത്സരരംഗത്തില്ലെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. ഇടതുസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

ബംഗാളില്‍ ഒഴിവുവരുന്ന അഞ്ച് സീറ്റുകളിലേക്ക് മാര്‍ച്ച് 26നാണ് മത്സരം. ഇതില്‍ നാലുസീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ ഒരാളെ രാജ്യസഭയിലേക്ക് അയക്കാനാവും. നിലവില്‍ ബംഗാളില്‍ നിന്ന് രാജ്യസഭയിലും ലോക്‌സഭയിലും സി.പി.എം പ്രതിനിധികള്‍ ഇല്ല. യെച്ചൂരിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടെങ്കിലും ഇത് വേണ്ടെന്ന തീരുമാനമാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്.

സി.പി.എം തടസം നിന്നു; യെച്ചൂരി രാജ്യസഭയിലുണ്ടാകില്ല
Also Read

സി.പി.എം തടസം നിന്നു; യെച്ചൂരി രാജ്യസഭയിലുണ്ടാകില്ല