LiveTV

Live

National

രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 39 ആയി

കോവിഡ് 19 യെ തുടർന്ന് കശ്മീരിലെയും ഡൽഹിയിലെയും പ്രൈമറി സ്കൂളുകൾക്ക് മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 39 ആയി

ഡല്‍ഹിയിലും തമിഴ്നാട്ടിലും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മൂന്ന് പേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ അഞ്ചു കേസുകൾ ഉൾപ്പടെ രാജ്യത്തെ കോവിഡ് 19 രോഗികളുടെ എണ്ണം മുപ്പത്തി ഒന്‍പതായി.

കോവിഡ് 19 നെപ്പറ്റി ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്തി ഹർഷ വർദ്ധൻ, സഹമന്ത്രി അശ്വനി കുമാർ ചൗബെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 39 ആയി

കോവിഡ് 19 യെ തുടർന്ന് കശ്മീരിലെയും ഡൽഹിയിലെയും പ്രൈമറി സ്കൂളുകൾക്ക് മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകളിൽ കൂട്ടികൾ കൂട്ടം കൂടരുതെന്ന് കർണ്ണാടക സർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊറോണ ഭീതിയുടെ പശ്ചാതലത്തിൽ വിദേശികൾക്ക് സംസ്ഥാനത്തേക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അരുണാചൽ പ്രദേശ്. ലോകത്താകമാനം, 95 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെയായി 3,515 പേർ രോ
ഗം ബാധിച്ച് മരിച്ചിട്ടുണ്ട്.