LiveTV

Live

National

ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്ല, ഞാന്‍ മരിക്കണമെന്നാണോ നിയമം പറയുന്നത് ?: തെലങ്കാന മുഖ്യമന്ത്രി

പൗരത്വ രേഖയല്ല, ദേശീയ തിരിച്ചറിയല്‍ രേഖയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്ല, ഞാന്‍ മരിക്കണമെന്നാണോ നിയമം പറയുന്നത് ?: തെലങ്കാന മുഖ്യമന്ത്രി

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ നിയമസഭയില്‍ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പൗരത്വം തെളിയിക്കാന്‍ മാതാപിതാക്കളുടെ വരെ ജനനരേഖ ഹാജരാക്കാന്‍ പറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് കെ.സി.ആര്‍ പറഞ്ഞു.

തനിക്ക് ജനനസര്‍ട്ടിഫിക്കറ്റില്ല. ഞാന്‍ ജനിച്ച ഗ്രാമത്തില്‍ അന്ന് ആശുപത്രിയും ഇല്ല. ഞാനൊരു പൗരനാണോ എന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ എന്തുചെയ്യുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം ജനനരേഖ പോലും ഇല്ലാത്ത ഞാന്‍ എങ്ങനെയാണ് പിതാവിന്റെ ജനനരേഖ ഹാജരാക്കുന്നത്. തെളിവ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ പോയി മരിക്കണമെന്നാണോ നിയമം ആവശ്യപ്പെടുന്നതെന്നും ചന്ദ്രശേഖര്‍ റാവു ചോദിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവരായിരുന്നു ഞങ്ങളുടെ കുടുംബം. എന്നിട്ടും രേഖകള്‍ ഇല്ല. എങ്കില്‍ പിന്നെ സമൂഹത്തിലെ പിന്നാക്കക്കാരുടെ അവസ്ഥയെന്താകുമെന്ന് ഊഹിക്കാവുന്നതല്ലേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ രേഖയല്ല വേണ്ടത്, ദേശീയ തിരിച്ചറിയല്‍ രേഖയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.