LiveTV

Live

National

ഇത് ഹരിയാനയിലെ ‘പാലാരിവട്ടം’; ആറു മാസം കൊണ്ടു പാലം തകര്‍ന്നു !

ഇത് ഹരിയാനയിലെ ‘പാലാരിവട്ടം’; ആറു മാസം കൊണ്ടു പാലം തകര്‍ന്നു !

ഹരിയാനയില്‍ മേല്‍പ്പാലത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനകമാണ് മേല്‍പ്പാലം തകര്‍ന്നത്. ഹരിയാനയില്‍ ഡല്‍ഹി - ജയ്പൂര്‍ റെയില്‍ ലൈനിലെ മേല്‍പ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു ദ്വാരം രൂപപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഹരിയാന സര്‍ക്കാറാണ് പാലം തുറന്നു കൊടുത്തത്. അധികൃതരില്‍ നിന്നും നിന്നുണ്ടായ വീഴ്ച്ചയാണ് പാലം തകരാന്‍ കാരണമെന്ന് ഗ്രാമാധ്യക്ഷന്‍ പ്രദീപ് കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു. നിര്‍മ്മാണത്തിലെ പിഴവും, കാലം തെറ്റി വന്ന മഴയും തകര്‍ച്ചക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.