LiveTV

Live

National

യെസ്​ ബാങ്കിന്​ മൊറ​ട്ടോറിയം; ഫോൺ പേ സേവനങ്ങള്‍ നിശ്ചലമായി

സേവനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും സേവനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും ഫോണ്‍ പേ സി.ഇ.ഓ സമീര്‍ നിഗം പറഞ്ഞു

യെസ്​ ബാങ്കിന്​ മൊറ​ട്ടോറിയം; ഫോൺ പേ സേവനങ്ങള്‍ നിശ്ചലമായി

യെസ്​ ബാങ്കിന്​ ആർ.ബി.ഐ മൊറ​ട്ടോറിയം പ്രഖ്യാപിച്ചതോടെ പണമിടപാട്​ ആപ്പായ ഫോൺ പേ നിശ്​ചലമായി. ഫോൺ പേ ഇടപാടുകൾ പ്രോസസ്​ ചെയ്യുന്നത്​ യെസ്​ ബാങ്കാണ്​. യെസ്​ ബാങ്കിലെ ഇടപാടുകൾക്ക്​ ആർ.ബി.ഐ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഫോൺ പേയും നിലക്കുകയായിരുന്നു. ഇന്ത്യയിലെ മുന്‍നിര യു.പി.ഐ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫോണ്‍ പേ. ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കളേയാണ് ഇത് ബാധിച്ചത്.

സേവനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും സേവനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും ഫോണ്‍ പേ സിഇഓ സമീര്‍ നിഗം പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നത് എങ്കിലും ഇപ്പോഴും ഫോണ്‍ പേ വഴി പണമയക്കാന്‍ സാധിക്കുന്നില്ല. വ്യാപാരികളുമായുള്ള പണമിടപാട് പുനരാരംഭിച്ചിട്ടുണ്ടെന്നും മറ്റ് ഉപയോക്താക്കളുടെ യുപിഐ സേവനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചുവരികയാണെന്നും ഫോണ്‍ പേ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ്ബാങ്കിന് വ്യാഴാഴ്ച റിസര്‍വ് ബാങ്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ക്ക് ഒരു മാസത്തേക്ക് 50,000 രൂപ മാത്രമേ യെസ്ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനേയും പിരിച്ചുവിട്ടു. ഇത് യെസ് ബാങ്കിന്റെ യുപിഐ സേവനത്തെ ആശ്രയിച്ചിരുന്ന വ്യവസായ പങ്കാളികളേയും ബാധിക്കുകയായിരുന്നു.