LiveTV

Live

National

പുൽവാമ ഭീകരാക്രമണം: സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്നെന്ന് എൻ.ഐ.എ

അമോണിയം നൈട്രേറ്റ്, നിട്രോ ഗ്ലിസറിൻ, ആർ.ഡി.എക്‌സ് എന്നിവ ഉപയോഗിച്ചാണ് പുൽവാമ ഭീകരാക്രമണം നടത്തിയത് എന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

പുൽവാമ ഭീകരാക്രമണം: സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ആമസോണിൽ നിന്നെന്ന് എൻ.ഐ.എ

ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു വേണ്ടി ഭീകരർ രാവസ്തുക്കൾ വാങ്ങിയത് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിൽ നിന്നെന്ന് അധികൃതർ. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇന്നലെ അറസ്റ്റ് ചെയ്ത രണ്ടു പേരിൽ ഒരാളാണ് ആമസോൺ വഴി സ്‌ഫോടകവസ്തുക്കൾ വാങ്ങി ഭീകരർക്ക് നൽകിയതെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ ഇവർ ഇക്കാര്യം സമ്മതിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശ്രീനഗർ സ്വദേശിയായ 19-കാരൻ വായിസുൽ ഇസ്ലാമിനെയും പുൽവാമ സ്വദേശിയ മുഹമ്മദ് അബ്ബാസ് റാത്തറിനെയും (32) ആണ് എൻ.ഐ.എ ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഇതോടെ അഞ്ചായി.

വായിസുൽ ഇസ്ലാം ഓൺലൈൻ വഴി രാസവസ്തുക്കൾ വാങ്ങി ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾക്ക് നൽകുകയായിരുന്നുവെന്നും മുഹമ്മദ് അബ്ബാസ് റാത്തർ സ്‌ഫോടനം നടത്തിയ ഭീകരർക്ക് സ്വന്തം വീട്ടിൽ താവളമൊരുക്കിയെന്നുമാണ് എൻ.ഐ.എ വിശദീകരിക്കുന്നത്. ഇരുവരെയും ഇന്ന് ജമ്മുവിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.

അമോണിയം നൈട്രേറ്റ്, നിട്രോ ഗ്ലിസറിൻ, ആർ.ഡി.എക്‌സ് എന്നിവ ഉപയോഗിച്ചാണ് പുൽവാമ ഭീകരാക്രമണം നടത്തിയത് എന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ചാവേർ ആക്രമണം നടത്തിയത് ആദിൽ അഹ്മദ് ദർ എന്ന ജെയ്‌ഷെ തീവ്രവാദിയാണെന്ന് ഡി.എൻ.എ മാച്ചിങ്ങിലൂടെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.