LiveTV

Live

National

മാധ്യമ വിലക്ക്; തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന് വാര്‍ത്താവിതരണ മന്ത്രി

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിലെ അനിവാര്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു

മാധ്യമ വിലക്ക്; തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന്  വാര്‍ത്താവിതരണ മന്ത്രി

മീഡിയവണിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും വിലക്കിയതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമങ്ങളെ വിലക്കിയ നടപടിയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിലെ അനിവാര്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം മാധ്യമസ്വാതന്ത്ര്യത്തിന് വിലമതിക്കുന്നു. ഞങ്ങള്‍ ഒരിക്കല്‍ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ജയിലില്‍ പോയവരാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു മീഡിയവണിനെയും ഏഷ്യാനെറ്റ് ന്യൂസിനേയും വിലക്കിയത്. മാര്‍ച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ മീഡിയവണിനെതിരായ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്.