LiveTV

Live

National

ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

52.98 ശതമാനം ഓഹരികളാണ് വിൽക്കുക. ഇതിന് വിപണി മൂലം ഏകദേശം 54,000 കോടി വരും.

ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡിന്റെ ഓഹരി വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ. 52.98 ശതമാനം ഓഹരികൾ വിൽക്കാനാണ് ഒരുങ്ങുന്നത്. മെയ് 2 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.

പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ പ്രതിഷേധം തള്ളിയാണ് ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ബിപിസിഎൽ ഓഹരി വാങ്ങാൻ ആഗോളതലത്തിൽ താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ് സർക്കാർ.

52.98 ശതമാനം ഓഹരികളാണ് വിൽക്കുക. ഇതിന് വിപണി മൂലം ഏകദേശം 54,000 കോടി വരും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാൻ ആകില്ല. 10 ബില്യണ്‍ ഡോളർ അറ്റാദായം ഉള്ളവർ മെയ് 2നകം അപേക്ഷ നൽകണം.

കഴിഞ്ഞ നവംബറിൽ ആണ് കേന്ദ്രം ബിപിസിഎൽ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്. 2020ലെ ബജറ്റ് പ്രകാരമുള്ള 2.1 ലക്ഷം കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തില്‍ ഇതുവഴി എത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ബിപിസിഎല്‍. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം, അസ്സം എന്നിവിടങ്ങളില്‍ റിഫൈനറികളുണ്ട്. ബിപിസിഎല്ലിനെ സ്വകാര്യവല്‍ക്കരിക്കരുതെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.