LiveTV

Live

National

പൊലീസ്​ നിയമം നടപ്പാക്കിയില്ലെങ്കില്‍ ജനാധിപത്യം പരാജയപ്പെടുമെന്ന്​ അജിത്​ ഡോവൽ

രാജ്യത്തെ യുവ പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ നടത്തിയ ക്ലാസിലായിരുന്നു അജിത്​ ഡോവലിന്റെ പരാമർശം

പൊലീസ്​ നിയമം നടപ്പാക്കിയില്ലെങ്കില്‍ ജനാധിപത്യം പരാജയപ്പെടുമെന്ന്​ അജിത്​ ഡോവൽ

പൊലീസ്​ നിയമം നടപ്പാക്കിയില്ലെങ്കില്‍ ജനാധിപത്യം പരാജയപ്പെടുമെന്ന്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ. രാജ്യത്തെ യുവ പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ നടത്തിയ ക്ലാസിലായിരുന്നു അജിത്​ ഡോവലിന്റെ പരാമർശം. നിയമം നിർമ്മിക്കുകയാണ്​ ജനാധിപത്യത്തിലെ പവിത്രമായ ചുമതല. ജനാധിപത്യത്തിൽ ഇത്​ നിർവഹിക്കുന്നത്​ ഏകാധിപതിയായ ഭരണാധികാരിയോ, മതനേതാവോ അല്ല. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളാണ്​ നിയമം നിർമിക്കുന്നത്​. നിങ്ങളാണ്​ അത്​ നടപ്പാ​ക്കേണ്ടതെന്ന്​ യുവ പൊലീസ്​ ഉദ്യോഗസ്ഥരോട്​ ഡോവൽ പറഞ്ഞു.

പൊലീസ്​ നിയമം നടപ്പിലാക്കിയില്ലെങ്കിൽ നിയമ നിർമ്മിക്കുന്നത്​ കൊണ്ട്​ കാര്യമില്ലാതാകും. പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ അവർക്ക്​ പോസ്​റ്റിങ്​ ലഭിക്കുന്ന സ്ഥലത്തെ ജനങ്ങളുടെ മനശാസ്​ത്രവും അറിയണമെന്ന്​ ഡോവല്‍ പറഞ്ഞു.