LiveTV

Live

National

ഏഴ് കോൺ​ഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ

ഭരണപക്ഷത്തേക്ക് അതിക്രമിച്ച് കയറി എന്ന പരാതിയിലാണ് നടപടി.

ഏഴ് കോൺ​ഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ

ഭരണപക്ഷത്തേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് ഏഴ് കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ. ഈ സഭാ കാലത്തേക്കാണ് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ കേരളത്തില്‍ നിന്നുള്ള അഞ്ച് കോൺഗ്രസ് എം.പിമാരും ഉൾപെടും.

ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, മാണിക്കം ടാഗൂർ, ഗൗരവ് ഗോഗോയ് എന്നിവരെയാണ് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന ആവശ്യം ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട അംഗങ്ങള്‍ ഭരണപക്ഷത്തേക്ക് അതിക്രമിച്ച് കയറി എന്ന പരാതിയിലാണ് സ്പീക്കറുടെ നടപടി.