LiveTV

Live

National

‘എം.എല്‍.എമാരെ തട്ടികൊണ്ടുപോയി ഭരണം അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം’

രാജ്യസഭ തെരഞ്ഞെടുപ്പ്‌ അടുക്കുന്ന പശ്ചാതലത്തിലാണ്‌ ബി.ജെ.പി സംസ്ഥാനങ്ങള്‍ തിരിച്ച്‌ അട്ടിമറി നീക്കം നടത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി

‘എം.എല്‍.എമാരെ തട്ടികൊണ്ടുപോയി ഭരണം അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം’

ബി.ജെ.പിയിതര സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താന്‍ എം.എല്‍.എമാരെ കിഡനാപ്‌ ചെയ്യുകയാണ്‌ ബി.ജെ.പിയെന്ന്‌ കോണ്‍ഗ്രസ്‌. മധ്യപ്രദേശ്‌ ഭരണപക്ഷ എം.എല്‍.എമാര്‍ നാടകീയ നീക്കത്തിലൂടെ ഹരിയാന ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ എത്തിയതില്‍ പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി.

രാജ്യത്തുടനീളമുള്ള ബി.ജെ.പി നയമാണിതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദിനെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ ചെയ്‌തു.
പതിനാല്‌ എം.എല്‍.എമാരെയാണ്‌ ബി.ജെ.പി തടഞ്ഞു വെച്ചിരിക്കുന്നതെന്ന്‌ പറഞ്ഞ കോണ്‍ഗ്രസ്‌, സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ഓപ്പറേഷന്‍ ഹോളിയുടെ ഭാഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യസഭ തെരഞ്ഞെടുപ്പ്‌ അടുക്കുന്ന പശ്ചാതലത്തിലാണ്‌ ബി.ജെ.പി സംസ്ഥാനങ്ങള്‍ തിരിച്ച്‌ അട്ടിമറി നീക്കം നടത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

എം.എല്‍.എമാര്‍ക്ക്‌ 25 മുതല്‍ 30 കോടി രൂപവെരെയാണ്‌ ബി.ജെ.പി വിലയിട്ടിരിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ദ്വിഗ്‌ വിജയ്‌ സിങ്‌ പറഞ്ഞു. പതിനാല്‌ എം.എല്‍.എമാരെയാണ്‌ തട്ടികൊണ്ടു പോയത്‌. മധ്യപ്രദേശിലെ ഭൂ മാഫിയകളെ തുരത്തിയ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ശ്രമമാണിത്‌. എം.എല്‍.എമാരെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നും, വിലക്കുവാങ്ങാനാണ്‌ ശ്രമമെന്നുമാണ്‌ കോണ്‍ഗ്രസ്‌ ആരോപിച്ചത്‌.