LiveTV

Live

National

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​കം; താ​ഹി​ർ ഹു​സൈ​ന്‍ അറസ്റ്റില്‍

തനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും നിയമത്തില്‍ വിശ്വാസമുണ്ടെന്നും അറസ്റ്റിലാകുന്നതിന് മുന്‍പ് താഹിര്‍ ഹുസൈന്‍ പറഞ്ഞു

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​കം; താ​ഹി​ർ ഹു​സൈ​ന്‍ അറസ്റ്റില്‍

ഡ​ൽ​ഹി ക​ലാ​പ​ത്തി​നി​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് താ​ഹി​ർ ഹു​സൈ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കീഴടങ്ങാനുള്ള അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെയാണ് ‌അറസ്റ്റ്. അപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. താ​ഹി​റി​നെ​തി​രേ ക​ലാ​പ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ താ​ഹി​ർ ഹു​സൈ​ൻ കു​റ്റാ​രോ​പി​ത​നാ​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ എ​.എ.​പി നേ​തൃ​ത്വം പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ക​ലാ​പ​ത്തി​നി​ടെ ജാ​ഫ്രാ​ബാ​ദി​ലെ അ​ഴു​ക്കു​ചാ​ലി​ൽ​നി​ന്നാ​ണ് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ങ്കി​ത് ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ങ്കി​ത് ശ​ർ​മ​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് താ​ഹി​ർ ഹു​സൈ​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

തനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും നിയമത്തില്‍ വിശ്വാസമുണ്ടെന്നും അറസ്റ്റിലാകുന്നതിന് മുന്‍പ് താഹിര്‍ ഹുസൈന്‍ പറഞ്ഞു.