LiveTV

Live

National

പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാനുള്ള സഹായവുമായി യുവാക്കള്‍ സ്കൂള്‍ മതിലിന് മുകളില്‍: വീഡിയോ

മഹാരാഷ്ട്രയിലെ യവത്‍മല്‍ ജില്ലയിലെ മഹാഗണിലെ സില പരിഷദ് സ്കൂളിലാണ് സംഭവം. ഇന്നലെ സ്കൂളില്‍ നടന്ന പത്താംക്ലാസ് പൊതുപരീക്ഷയ്ക്കിടെയാണ് ഉത്തരങ്ങളുമായി യുവാക്കളെത്തിയത്.

പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാനുള്ള സഹായവുമായി യുവാക്കള്‍ സ്കൂള്‍ മതിലിന് മുകളില്‍: വീഡിയോ

പത്താംക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉത്തരങ്ങളുമായി മതില്‍ചാടിക്കടന്ന് യുവാക്കള്‍. വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്ന ഉത്തരങ്ങളെഴുതിയ തുണ്ട്കടലാസുകളുമായാണ് യുവാക്കളെത്തിയത്. ഈ യുവാക്കള്‍ സ്കൂളിന്റെ മതില്‍ ചാടിക്കയറുന്നതും കോപ്പിയടിക്കാനുള്ള ചീട്ടുകള്‍ കൈമാറുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

മഹാരാഷ്ട്രയിലെ യവത്‍മല്‍ ജില്ലയിലെ മഹാഗണിലെ സില പരിഷദ് സ്കൂളിലാണ് സംഭവം. ഇന്നലെ സ്കൂളില്‍ നടന്ന പത്താംക്ലാസ് പൊതുപരീക്ഷയ്ക്കിടെയാണ് ഉത്തരങ്ങളുമായി യുവാക്കളെത്തിയത്. സ്കൂളിന്റെ ചുറ്റുമതിലിന്റെ പണി പൂര്‍ത്തീയാവാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ നേരിടേണ്ടി വരുന്നത് എന്നായിരുന്നു പരീക്ഷാ സെന്റര്‍ കണ്‍ട്രോളര്‍ എ എസ് ചൌധരിയുടെ പ്രതികരണം. സ്കൂളിന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ, അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.