LiveTV

Live

National

കൊ​റോണയെ തടയാന്‍ 'ഗോ​മൂ​ത്ര പാ​ർ​ട്ടി'യും ചാണകകേക്കുമായി ഹിന്ദുമഹാ സഭ

ഗോ​മൂ​ത്ര​ത്തി​ന് പു​റ​മെ ചാ​ണ​ക​വും കൊ​റോ​ണ വൈ​റ​സി​നു​ള്ള ഔ​ഷ​ധ​മാ​ണെ​ന്ന് ഹി​ന്ദു മ​ഹാ​സ​ഭ അ​വ​കാ​ശ​പ്പെ​ടു​ന്നു

കൊ​റോണയെ തടയാന്‍ 'ഗോ​മൂ​ത്ര പാ​ർ​ട്ടി'യും ചാണകകേക്കുമായി ഹിന്ദുമഹാ സഭ

ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ 'ഗോ​മൂ​ത്ര പാ​ർ​ട്ടി' സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി ഹി​ന്ദു​മ​ഹാ​സ​ഭ. ചാ​യ സ​ത്കാ​ര​ങ്ങ​ളു​ടെ മാ​തൃ​ക​യി​ലാ​യി​രി​ക്കും ഗോ​മൂ​ത്ര പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് ഹി​ന്ദു മ​ഹാ​സ​ഭ അ​ധ്യ​ക്ഷ​ൻ ച​ക്ര​പാ​ണി മ​ഹാ​രാ​ജ് പ​റ​ഞ്ഞു. ഗോ​മൂ​ത്ര​ത്തി​ന് പു​റ​മെ ചാ​ണ​ക​വും കൊ​റോ​ണ വൈ​റ​സി​നു​ള്ള ഔ​ഷ​ധ​മാ​ണെ​ന്ന് ഹി​ന്ദു മ​ഹാ​സ​ഭ അ​വ​കാ​ശ​പ്പെ​ടു​ന്നു. പ​ശു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി എ​ങ്ങ​നെ കൊ​റോ​ണ വൈ​റ​സി​നെ അ​ക​റ്റാ​മെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​മെ​ന്നും ച​ക്ര​പാ​ണി പ​റ​ഞ്ഞു.

‘ ടീ പാര്‍ട്ടി നടത്തുന്നത് പോലെ ഗോമൂത്ര പാര്‍ട്ടി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആ പാര്‍ട്ടിയില്‍ വെച്ച് ഞങ്ങള്‍ ജനങ്ങള്‍ക്ക്, പശു തരുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ബോധ്യപ്പെടുത്തികൊടുക്കും. ജനങ്ങളെ രക്ഷിക്കും.’

ഇതിനായി ഗോമൂത്ര കൗണ്ടറുകള്‍ ഉണ്ടാകുമെന്നും ഇവിടെ നിന്നും ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗര്‍ബത്തികളും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഉപയോഗിക്കുന്നതോടെ കൊറോണ വൈറസ് ഉടന്‍ ഇല്ലാതാകുമെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു.