LiveTV

Live

National

മുസ്​ലിം സംവരണത്തിൽ തീരുമാനമായില്ലെന്ന് ഉദ്ധവ്​ താക്കറെ

വിദ്യാഭ്യാസത്തിനായി മുസ്​ലിംകൾക്ക്​ അഞ്ച്​ ശതമാനം സംവരണം നൽകുമെന്ന്​ ന്യൂനപക്ഷ വകുപ്പ്​ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ്​ മാലിക്​ പറഞ്ഞിരുന്നു

മുസ്​ലിം സംവരണത്തിൽ തീരുമാനമായില്ലെന്ന് ഉദ്ധവ്​ താക്കറെ

മഹാരാഷ്​ട്ര സർക്കാറി​ന്​ മുമ്പാകെ മുസ്​ലിം സംവരണമെന്ന വിഷയം തന്റെ മുന്നില്‌‍‍​ വന്നിട്ടില്ലെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. വിദ്യാഭ്യാസത്തിനായി മുസ്​ലിംകൾക്ക്​ അഞ്ച്​ ശതമാനം സംവരണം നൽകുമെന്ന്​ ന്യൂനപക്ഷ വകുപ്പ്​ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ്​ മാലിക്​ പറഞ്ഞിരുന്നു.

മുസ്​ലിം സംവരണത്തിനായുള്ള ഒരു നിർദേശവും സർക്കാറിന്​ മുന്നിലെത്തിയിട്ടില്ല. സർക്കാറിന്റെ പരിഗണനക്ക്​ വരു​മ്പോൾ അത്​ നിയമപരമായി നില നിൽക്കുമോയെന്ന്​ പരിശോധിക്കും. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്ധവ്​ താക്കറെ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ബി.ജെ.പി ഇതുമായി ബന്ധപ്പെട്ട്​ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന്​ ഉദ്ദവ് താക്കറെ പ്രതികരിച്ചു.