LiveTV

Live

National

ദല്‍ഹി സര്‍ക്കാറിനെതിരെ പരിഹാസവുമായി കനയ്യകുമാര്‍

ജെ.​എ​ൻ.​യു കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്യ​ദ്രോ​ഹ മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ന്നാ​രോ​പി​ച്ച്​ 2016ൽ ​വ​സ​ന്ത്​ കു​ഞ്ച്​ പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്.

ദല്‍ഹി സര്‍ക്കാറിനെതിരെ പരിഹാസവുമായി കനയ്യകുമാര്‍

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പരിഹാസവുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് കനയ്യകുമാര്‍. ദല്‍ഹി സര്‍ക്കാരിന് നന്ദി എന്നാണ് കനയ്യ ട്വീറ്റ് ചെയ്തത്. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു. കേസിൽ അതിവേഗ വിചാരണ നടത്തണം. പലരും രാഷ്ട്രീയ ലാഭത്തിനായാണ് കേസ് ഉപയോഗിച്ചത്. രാജ്യദ്രോഹക്കേസ് എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും കനയ്യകുമാർ പറഞ്ഞു.

ജെ.​എ​ൻ.​യു കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്യ​ദ്രോ​ഹ മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ന്നാ​രോ​പി​ച്ച്​ 2016ൽ ​വ​സ​ന്ത്​ കു​ഞ്ച്​ പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്. ഇ​വ​ർ​ക്കെ​തി​രാ​യ കേ​സ്​ അ​ന്വേ​ഷി​ക്കാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. രാ​ജ്യ​ദ്രോ​ഹ കേ​സി​ൽ കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്ന​തി​ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റിന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

യൂ​നി​യ​നി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ളാ​യ ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബ​ൻ, ആ​ഖി​ബ്​ ഹു​സൈ​ൻ, മു​ജീ​ബ്, അ​മ​ർ ഗു​ൽ, ബ​ശ്​​റ​ത്ത്​ അ​ലി, ഖാ​ലി​ദ്​ ബാ​സി​ർ എ​ന്നി​വ​രാ​ണ്​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ.

രാജ്യദ്രോഹക്കേസ്: കനയ്യയെയും ഉമര്‍ ഖാലിദിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കെജ്‍രിവാളിന്റെ അനുമതി
Also Read

രാജ്യദ്രോഹക്കേസ്: കനയ്യയെയും ഉമര്‍ ഖാലിദിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കെജ്‍രിവാളിന്റെ അനുമതി