LiveTV

Live

National

സംഘര്‍ഷ ഭീതിയില്‍ ജനം വിളിച്ചത് 13200 കോളുകള്‍; ഫോണെടുക്കാതെ ഡല്‍ഹി പൊലീസ്

സംഘ്പരിവാര്‍ ആക്രമണം രൂക്ഷമായ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ സഹായം അഭ്യര്‍ഥിച്ച് 13200 കോളുകളാണ് വന്നത്. ഭൂരിഭാഗം പരാതികളിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കോൾ രജിസ്റ്ററില്‍ നിന്ന് വ്യക്തം. 

സംഘര്‍ഷ ഭീതിയില്‍ ജനം വിളിച്ചത് 13200 കോളുകള്‍; ഫോണെടുക്കാതെ ഡല്‍ഹി പൊലീസ്

വടക്ക് - കിഴക്കൻ ഡൽഹിയിൽ കലാപം നടക്കവെ പൊലീസ് നിഷ്ക്രിയമായിരുന്നു എന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘ്പരിവാര്‍ ആക്രമണം രൂക്ഷമായ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിവിധ സ്റ്റേഷനുകളിലായി സഹായം അഭ്യര്‍ഥിച്ച് 13200 കോളുകളാണ് വന്നത്. എന്നാല്‍ ഭൂരിഭാഗം പരാതികളിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കോൾ രജിസ്റ്ററുകൾ വ്യക്തമാക്കുന്നു. യമുന വിഹാർ സ്റ്റേഷനിൽ കോളുകൾ മിക്കതും അറ്റൻഡ് ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല.

‘ഞാനായിരുന്നെങ്കില്‍ അനുരാഗ് താക്കൂറിനെയും കപില്‍ മിശ്രയെയും അറസ്റ്റ് ചെയ്തേനെ’: ഡല്‍ഹി മുന്‍ പൊലീസ് മേധാവി
Also Read

‘ഞാനായിരുന്നെങ്കില്‍ അനുരാഗ് താക്കൂറിനെയും കപില്‍ മിശ്രയെയും അറസ്റ്റ് ചെയ്തേനെ’: ഡല്‍ഹി മുന്‍ പൊലീസ് മേധാവി

വടക്ക് - കിഴക്കൻ ഡൽഹിയിൽ കലാപം നടക്കവെ പൊലീസ് നിഷ്ക്രിയമായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ആരോപണങ്ങളും നേരത്തെ പുറത്തുവന്നതാണ്. ഇതിന് പിന്നാലെയാണ് കോൾ രജിസ്റ്ററിലെയും ലിസ്റ്റിലെയും വിവരങ്ങൾ കൂടി പുറത്തുവന്നിരിക്കുന്നത്. ഈ മാസം 23 മുതൽ 26 വരെ 13,200 കോളുകളാണ് വിവിധ സ്റ്റേഷനുകളിലേക്കായി വന്നത്. 23ന് 700, 24ന് 3500, 25ന് 7500, 26ന് 1500 കോളുകൾ സഹായമഭ്യർത്ഥിച്ച് എത്തി. കോളുകളുടെ വിവരങ്ങൾ 9 കോളങ്ങൾ ഉള്ള സ്റ്റേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോളുകളിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്ന കോളം ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്. കോൾ ലിസ്റ്റുകളും അത്ഭുതപ്പെടുത്തുന്നതാണ്.

കലാപത്തിന്റെ ഇരകള്‍ക്ക് ഡൽഹിയിൽ പുനരധിവാസ കേന്ദ്രങ്ങൾ 
Also Read

കലാപത്തിന്റെ ഇരകള്‍ക്ക് ഡൽഹിയിൽ പുനരധിവാസ കേന്ദ്രങ്ങൾ 

ഏറ്റവും അധികം സംഘർഷം നടന്ന യമുന വിഹാർ ഉൾപ്പെടുന്ന ഭജൻപുര പോലീസ് സ്റ്റേഷനിലേക്ക് വന്ന കോളുകൾ മിക്കതും അറ്റൻഡ് ചെയ്തിട്ടില്ല. 3500 കോളുകളാണ് ഭജൻപുര സ്റ്റേഷനിലേക്ക് ആകെ വന്നത്. ശിവ വിഹാർ ഉൾപ്പെടുന്ന കരാവൽ നഗർ സ്റ്റേഷനെ കുറിച്ചും സമാന പരാതിയുണ്ട്. എന്നാൽ കോളുകളുടെ ബാഹുല്യമാണ് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.