LiveTV

Live

National

ഡല്‍ഹി കലാപം; പരിക്കേറ്റ 52 പേരുടെ നില അതീവ ഗുരുതരം, അറസ്റ്റിലായവരുടെ എണ്ണം 630 ആയി

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌ മോർട്ടം നടപടികൾ വൈകുന്നുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാത്തതാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്

ഡല്‍ഹി കലാപം; പരിക്കേറ്റ 52 പേരുടെ നില അതീവ ഗുരുതരം, അറസ്റ്റിലായവരുടെ എണ്ണം 630 ആയി

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ 630 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോൺഗ്രസ്‌ പ്രതിനിധികൾ ഇന്ന് കലാപ ബാധിത മേഖല സന്ദർശിക്കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വടക്ക് കിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. അപ്പോഴും മനുഷ്യർ തമ്മിലുള്ള അകലം എങ്ങനെ കുറയ്ക്കും എന്നത് സംബന്ധിച്ച നടപടികളിലേക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കടന്നിട്ടില്ല. 52 പേരുടെ നില അതിവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌ മോർട്ടം നടപടികൾ വൈകുന്നുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാത്തതാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും ദേശീയ വനിത അധ്യക്ഷ രേഖ ശര്‍മ്മയും കലാപ മേഖല സന്ദർശിച്ചിരുന്നു.

കലാപത്തിനിടെ സ്ത്രീകള്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ഡല്‍ഹി വനിതാവകാശ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കലാപ മേഖലയിൽ സന്ദർശനം നടത്തി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട്‌ നൽകും.