LiveTV

Live

National

‘അനുരാഗ് താക്കൂറും കപില്‍ മിശ്രയുമുള്ള പാര്‍ട്ടിയില്‍ തുടരാനില്ല’: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ബംഗാളി താരം

‘അനുരാഗ് താക്കൂറും കപില്‍ മിശ്രയുമുള്ള പാര്‍ട്ടിയില്‍ തുടരാനില്ല’: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ബംഗാളി താരം

ഡല്‍ഹിയില്‍ 40 പേർ കൊല്ലപ്പെട്ട സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗാളി നടി സുഭദ്ര മുഖര്‍ജി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂറിനും കപിൽ മിശ്രക്കുമെതിരെ ആരും നടപടിയെടുക്കുന്നില്ല. അനുരാഗ് താക്കൂർ, കപില്‍ മിശ്ര തുടങ്ങിയ ആളുകളുള്ള ഒരു പാർട്ടിയിൽ നില്‍ക്കാന്‍ താത്പര്യമില്ലെന്നും സുഭദ്ര മുഖര്‍ജി വ്യക്തമാക്കി.

ജയ് ശ്രീറാം മുഴക്കി അക്രമികളെത്തിയപ്പോള്‍ ഓടിയെത്തിയ മൊഹീന്ദറും മകനും രക്ഷിച്ചത് 80 പേരെ
Also Read

ജയ് ശ്രീറാം മുഴക്കി അക്രമികളെത്തിയപ്പോള്‍ ഓടിയെത്തിയ മൊഹീന്ദറും മകനും രക്ഷിച്ചത് 80 പേരെ

"ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. കുറേ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരുടെ വീടുകള്‍ അഗ്നിക്കിരയാക്കി. കലാപം ജനങ്ങളെ വിഭജിച്ചു. കലാപത്തിന്‍റ ദൃശ്യങ്ങൾ എന്നെ നടുക്കിക്കളഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്ത പാര്‍ട്ടിയില്‍ തുടരാനില്ല", സുഭദ്ര മുഖര്‍ജി വ്യക്തമാക്കി.

ചോരയൊലിച്ച് റോഡില്‍ കിടന്നപ്പോഴും പൊലീസ് ദേശീയഗാനം പാടിപ്പിച്ച യുവാവ് മരിച്ചു
Also Read

ചോരയൊലിച്ച് റോഡില്‍ കിടന്നപ്പോഴും പൊലീസ് ദേശീയഗാനം പാടിപ്പിച്ച യുവാവ് മരിച്ചു

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സുഭദ്ര പറഞ്ഞതിങ്ങനെ- “അയൽ രാജ്യങ്ങളിൽ ദുരിതത്തിലായവര്‍ക്ക് പൗരത്വം നൽകാനുള്ള തീരുമാനം നല്ലതാണ്. എന്നാൽ അവർക്ക് പൗരത്വം നൽകുന്നതിന്റെ പേരിൽ, എന്തിനാണ് ഓരോ ഇന്ത്യക്കാരന്റെയും ജീവിതം വെച്ച് കളിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ പൗരത്വം തെളിയിക്കേണ്ടിവരുന്നത്? ഈ നീക്കത്തെ ഞാൻ അപലപിക്കുന്നു. ഈ നീക്കം ജനങ്ങൾക്കിടയിൽ അരക്ഷിതത്വം സൃഷ്ടിക്കും. രാജ്യ തലസ്ഥാനത്ത് മാത്രമല്ല, രാജ്യമാകെ അസ്വസ്ഥത സൃഷ്ടിക്കും".

കലാപത്തിന്റെ ഇരകള്‍ക്ക് ഡൽഹിയിൽ പുനരധിവാസ കേന്ദ്രങ്ങൾ 
Also Read

കലാപത്തിന്റെ ഇരകള്‍ക്ക് ഡൽഹിയിൽ പുനരധിവാസ കേന്ദ്രങ്ങൾ 

2013ലാണ് സുഭദ്ര മുഖര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വർഷങ്ങളിൽ കാര്യങ്ങൾ പോകുന്നത് ശരിയായ രീതിയിൽ അല്ലെന്ന് തോന്നി. ആളുകളെ അവരുടെ മതം അനുസരിച്ച് വിഭജിക്കുന്നത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമായി. ഏറെ ചിന്തിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് സുഭദ്ര പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന് രാജിക്കത്ത് അയച്ചെന്നും സുഭദ്ര മുഖര്‍ജി വ്യക്തമാക്കി.