LiveTV

Live

National

ഡ​ൽ​ഹി ക​ലാപം; സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ്

മു​കു​ൾ വാ​സ്നി​ക്, താ​രി​ഖ് അ​ൻ​വ​ർ, സു​സ്മി​താ ​ദേ​വ്, ശ​ക്തി​സിം​ഗ് ഗോ​ഹി​ൽ, കു​മാ​രി ഷെ​ൽ​ജ എ​ന്നി​വ​രാ​ണ് സം​ഘാം​ഗ​ങ്ങ​ൾ.

ഡ​ൽ​ഹി ക​ലാപം; സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ്

ഡ​ൽ​ഹി ക​ലാ​പ​ത്തെ തു​ട​ർ​ന്നു​ള്ള സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചം​ഗ സംഘ​ത്തെ കോ​ണ്‍​ഗ്ര​സ് അധ്യക്ഷ സോ​ണി​യ ഗാ​ന്ധി നി​യ​മി​ച്ചു. ക​ലാ​പ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വി​ടു​ത്തെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് അ​ധ്യ​ക്ഷ​യ്ക്ക് ന​ൽ​കാ​നും സം​ഘ​ത്തി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മു​കു​ൾ വാ​സ്നി​ക്, താ​രി​ഖ് അ​ൻ​വ​ർ, സു​സ്മി​താ ​ദേ​വ്, ശ​ക്തി​സിം​ഗ് ഗോ​ഹി​ൽ, കു​മാ​രി ഷെ​ൽ​ജ എ​ന്നി​വ​രാ​ണ് സം​ഘാം​ഗ​ങ്ങ​ൾ. ഇ​വ​ർ ക​ലാ​പ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും.

സോ​ണി​യ ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം രാഷ്ട്രപതി രാം​നാ​ഥ് കോ​വി​ന്ദി​നെ​ ക​ണ്ട് ആ​ഭ്യ​ന്ത​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന​സ​ർ​ക്കാ​രു​ക​ളെ സോ​ണി​യ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു കേ​ന്ദ്രസർക്കാരും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡ​ൽ​ഹി സ​ർ​ക്കാ​രും ക​ലാ​പ​ത്തി​ന്‍റെ സ​മ​യ​ത്ത് നോ​ക്കു​കു​ത്തി​ക​ളാ​കു​ക​യാ​യി​രു​ന്നു​വെ​ന്നും സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.