LiveTV

Live

National

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‍ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

സ്കൂളുകളിൽ പ്രവേശനം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര നിയമനിര്‍മാണ കൗൺസിലിന് മന്ത്രി ഉറപ്പ് നൽകി.   

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‍ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‍ലിംകൾക്ക് 5% സംവരണം നൽകാൻ മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ തീരുമാനിച്ചു.

ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക്കാണ് ഇക്കാര്യം അറിയിച്ചത്. സംവരണ വിഷയത്തില്‍ ഉടന്‍ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ പ്രവേശനം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര നിയമനിര്‍മാണ കൗൺസിലിന് മന്ത്രി ഉറപ്പ് നൽകി.

കോൺഗ്രസ് നിയമസഭാംഗം ശരദ് റാൻപിസ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നവാബ് മാലിക്.