Top

ഡല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി, മരണസംഖ്യ ഉയരുമെന്ന് സൂചന

ജാഫറബാദില്‍ കലാപത്തിനിടെ വെടിവെച്ചയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും പൊലീസ്. സംഘര്‍ഷം നടന്ന മേഖലകളിലെ സ്ത്രീകളുമായി വനിത കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തി.

MediaOne Logo

Web Desk

Web Desk

  • Updated:

    2020-02-28 09:48:10.0

Published:

28 Feb 2020 9:48 AM GMT

ഡല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി, മരണസംഖ്യ ഉയരുമെന്ന് സൂചന
X

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശത്ത് കര്‍ശന സുരക്ഷ തുടരുകയാണ്. ജാഫറബാദില്‍ കലാപത്തിനിടെ വെടി ഉതിര്‍ത്തയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഘര്‍ഷം നടന്ന മേഖലകളിലെ സ്ത്രീകളുമായി വനിത കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അഞ്ചംഗ പ്രതിനിധി സംഘമാണ് കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.

ഗുരുതരമായി പരിക്കേറ്റ 52 പേരടക്കം 200ല്‍ അധികം പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മുസ്തഫബാദ്, കരാവല്‍ നഗര്‍ അടക്കമുള്ള ഗല്ലികളില്‍ രാത്രിയുടെ മറവില്‍ ആക്രമണങ്ങള്‍ തുടരുന്നതായും പരാതിയുണ്ട്. ഡല്‍ഹി പൊലീസിന്റെ രണ്ട് പ്രത്യേക സംഘമാണ് കലാപം അന്വേഷിക്കുന്നത്. 106 ല്‍ അധികം പേരെ അറസ്റ്റ് ചെയ്ത പൊലീസ് 48 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജാഫറബാദില്‍ കലാപത്തിനിടെ വെടി ഉതിര്‍ത്തയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. നിലവിലെ പൊലീസ് കമ്മീഷര്‍ അമൂല്യ പട്നായിക്കിന്റെ കാലാവധി നാളെ അവസാനിക്കുന്നതിനാല്‍ എസ് എന്‍ ശ്രീവാസ്തവയെ പകരം നിയമിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഇതിനിടെയാണ് ദേശീയ വനിത കമ്മീഷന‍ന്‍ സംഘം ജാഫാബാദ് സന്ദർശിച്ചത്.

അതേസമയം ഐബി സ്റ്റാഫ് അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ ആം ആദ്മി പാർട്ടി കൗണ്‍സിലർ താഹിർ ഹുസൈനതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് താഹിർ ഹുസൈന്റെ വസതിയും ഫാക്ടറിയും സീൽ ചെയ്തു. ഫോറൻസിക് ടീമും വസതിയിൽ പരിശോധന നടത്തി. താഹിറിനെ പുറത്താക്കിയതായി ആം ആദ്മി പാർട്ടി അറിയിച്ചു.

TAGS :

Next Story