LiveTV

Live

National

ജഡ്ജിമാരുടെ സാധാരണ സ്ഥലം മാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ജനങ്ങള്‍ നിരാകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്

ജഡ്ജിമാരുടെ സാധാരണ സ്ഥലം മാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ജഡ്ജിമാരുടെ സാധാരണ സ്ഥലം മാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ജസ്റ്റിസ് മുരളീധറിന്‍റെ അനുമതി കൂടി വാങ്ങിയാണ് സ്ഥലം മാറ്റം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ നിരാകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭരണഘടനാ സ്ഥാപനങ്ങള്‍ നശിപ്പിക്കുന്ന ജോലിയിലാണ് കോണ്‍ഗ്രസ് ഇപ്പോഴും ഏര്‍പ്പെട്ടിരിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.

ജസ്റ്റിസ് മുരളിധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലംമാറ്റിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഓര്‍മിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.