LiveTV

Live

National

"ഈ തീ കത്തിച്ചത് മോദിയാണ്" - രൂക്ഷ വിമർശവുമായി ‘ദി ഗാർഡിയൻ’ എഡിറ്റോറിയൽ

മോദിയുടെ അടുത്തയാളും ആഭ്യന്തരമന്ത്രിയും, മുസ്‍ലിം ഭൂരിപക്ഷ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവരെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളാണന്ന് വിശേഷിപ്പിച്ചയാളുമാണ് അമിത് ഷാ

"ഈ തീ കത്തിച്ചത് മോദിയാണ്" - രൂക്ഷ വിമർശവുമായി ‘ദി ഗാർഡിയൻ’ എഡിറ്റോറിയൽ

ഡൽഹിയിൽ മുപ്പതിലേറെ പേരുടെ ജീവനെടുത്ത വംശീയ അക്രമങ്ങളുടെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’. 'ഡൽഹിയിലെ അക്രമങ്ങളിൽ ദി ഗാർഡിയന്റെ അഭിപ്രായം: മോദിയാണ് ഈ കത്തിച്ചത്' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ രൂക്ഷമായ വിമർശമാണ് മോദിക്കും സംഘ് പരിവാറിനുമെതിരെ ഉന്നയിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞ് സമാധാനത്തിനുള്ള മോദിയുടെ ആഹ്വാനം വെറുതെയാണെന്നും ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിലാണ് അക്രമങ്ങളുണ്ടായത് എന്നത് അസ്വാഭാവികമല്ലെന്നും ഗാർഡിയൻ ചൂണ്ടിക്കാട്ടുന്നു.

എഡിറ്റോറിയലിന്റെ പ്രസക്ത ഭാഗങ്ങൾ:

ദശാബ്ദങ്ങൾക്കിടെ ഡൽഹിയിലുണ്ടായ ഏറ്റവും വലിയ അക്രമ സംഭവങ്ങളും വെറുപ്പിന്റെ സ്‌ഫോടനവും മുൻകൂട്ടിക്കാണാത്ത പൊട്ടിത്തെറിയോ, സമുദായങ്ങൾ തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ശത്രുതയുടെ പ്രതിഫലനമോ അല്ല. മറിച്ച്, രാഷ്ട്രീയ നേതാക്കൾ വളർത്തി വലുതാക്കിയ വെറുപ്പിന്റെ ഫലമാണ്. ഇന്ത്യയുടെ സ്ഥാപിതമൂല്യങ്ങളായ ബഹുസ്വരതയിൽ നിന്നും സമത്വത്തിൽ നിന്നും അകന്ന് അസഹിഷ്ണുതയിലേക്കും വെറുപ്പിലേക്കുമുള്ള ഏറ്റവും പുതിയ ചുവടുവെപ്പാണിത്.

നരേന്ദ്രമോദിയുടെ അന്യായമായ പൗരത്വ ഭേദഗതി നിയമം, ഭരണത്തിലുള്ള ബി.ജെ.പി ഈ മാസം നടന്ന ഡൽഹി തെരഞ്ഞെടുപ്പിനിടെ വ്യാപിപ്പിച്ച അപകടകരമായ ഭാഷ്യങ്ങൾ, സി.എ.എക്കെതിരെ റോഡ് മുടക്കി പ്രതിഷേധിക്കുന്ന മുസ്‍ലിംകളെ അക്രമാസക്തമായി നീക്കം ചെയ്യണമെന്ന കപിൽ മിശ്രയെപ്പോലുള്ള ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങൾ എന്നിവയാണ് ഡൽഹിയിലെ പുതിയ സംഭവങ്ങളുടെ പെട്ടെന്നുള്ള പ്രകോപനം.
ദി ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍

നരേന്ദ്രമോദിയുടെ അന്യായമായ പൗരത്വ ഭേദഗതി നിയമം, ഭരണത്തിലുള്ള ബി.ജെ.പി ഈ മാസം നടന്ന ഡൽഹി തെരഞ്ഞെടുപ്പിനിടെ വ്യാപിപ്പിച്ച അപകടകരമായ ഭാഷ്യങ്ങൾ, സി.എ.എക്കെതിരെ റോഡ് മുടക്കി പ്രതിഷേധിക്കുന്ന മുസ്‍ലിംകളെ അക്രമാസക്തമായി നീക്കം ചെയ്യണമെന്ന കപിൽ മിശ്രയെപ്പോലുള്ള ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങൾ എന്നിവയാണ് ഡൽഹിയിലെ പുതിയ സംഭവങ്ങളുടെ പെട്ടെന്നുള്ള പ്രകോപനം. കലഹങ്ങൾ പെട്ടെന്ന് ഉയരാം. പക്ഷേ, അക്രമങ്ങളുടെ പ്രധാന ലക്ഷ്യവും ഇരകളും പ്രതിരോധമില്ലാത്ത മുസ്‍ലിംകളായിരുന്നു. പൊലീസ് നിശ്ശബ്ദമായി നോക്കിനിൽക്കുകയും ആൾക്കൂട്ടത്തിനൊപ്പം ചേർന്ന് ദേശീയതാ മുദ്രാവാക്യങ്ങൾ മുഴക്കുകയും വകതിരിവില്ലാതെ വെടിവെക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബി.ജെ.പി നേതാക്കൾ 'ചതിയന്മാരെ വെടിവെക്കുക' എന്ന് ആക്രോശിക്കുന്നതിന്റെയും പ്രതിഷേധക്കാരെ 'കൊലപാതകികളും ബലാത്സംഗികളും' എന്നു വിശേഷിപ്പിക്കുന്നതുമായ സംഭവങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീകരമാണെങ്കിലും ഇതിൽ അത്ഭുതമില്ല.

ദുർബലരായ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ഉയർത്തിക്കൊണ്ട് അധികാരത്തിലെത്തിയ രാഷ്ട്രീയമാണ് ബിജെപിയുടെ ഹിന്ദു ദേശീയത. പൊലീസിന്റെ അപമാനകരമായ പ്രകടനം ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധി, അമിത് ഷായുടെ രാജി ആവശ്യപ്പെട്ടത് തീർത്തും ശരിയാണ്. മോദിയുടെ അടുത്തയാളും ആഭ്യന്തരമന്ത്രിയും, മുസ്‍ലിം ഭൂരിപക്ഷ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവരെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളാണന്ന് വിശേഷിപ്പിച്ചയാളുമാണ് അമിത് ഷാ. സാഹോദര്യവും സമാധാനവും പാലിക്കാനഭ്യർത്ഥിച്ച് വളരെ വൈകി മോദി നടത്തിയ പരാമർശം, ദിവസങ്ങൾ നീണ്ട നിശ്ശബ്ദതക്കുള്ള പരിഹാരമോ വിഭജനം ആളിക്കത്തിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കരിയറിനുള്ള മറയോ ആകുന്നില്ല. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആയിരത്തിലേറെ മുസ്‍ലിംകളുടെ ജീവനെടുത്ത വംശഹത്യയുടെ പേരിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരുന്നു.

ഷിപ്പിച്ചയാളുമാണ് അമിത് ഷാ. സാഹോദര്യവും സമാധാനവും പാലിക്കാനഭ്യർത്ഥിച്ച് വളരെ വൈകി മോദി നടത്തിയ പരാമർശം, ദിവസങ്ങൾ നീണ്ട നിശ്ശബ്ദതക്കുള്ള പരിഹാരമോ വിഭജനം ആളിക്കത്തിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കരിയറിനുള്ള മറയോ ആകുന്നില്ല. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആയിരത്തിലേറെ മുസ്‍ലിംകളുടെ ജീവനെടുത്ത വംശഹത്യയുടെ പേരിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരുന്നു.
ദി ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍

മുസ്‍ലിംകളെ മനഃപൂർവം സംരക്ഷിക്കാതിരുന്നു എന്ന കുറ്റത്തിൽനിന്ന് സുപ്രീംകോടതി മുക്തനാക്കിയെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയായതോടെയാണ് മോദി അന്താരാഷ്ട്രതലത്തിൽ പുനരധിവസിക്കപ്പെട്ടത്. അക്രമങ്ങൾ നടക്കുന്നതിനിടെ ആദ്യമായി ഇന്ത്യ സന്ദർശിച്ച ഡോണൾഡ് ട്രംപ് ഒരു സമഗ്രാധിപ, ദേശീയവാദി നേതാവിനെ പുൽകി എന്നതിൽ അത്ഭുതമില്ല. മോദിയുടെ അപകടകരമായ വലതുപക്ഷ സിദ്ധാന്തം മറ്റുപലരും സ്വീകരിച്ചിട്ടുണ്ട്.

വന്‍ഭൂരിപക്ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോട് കൂടി മോദി തന്റെ അജണ്ട ത്വരിതപ്പെടുത്തി. ഇന്ത്യയിലെ ഏക മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന്റെ പ്രത്യേകാധികാരം പിന്‍വലിച്ച്, സംസ്ഥാനം ജയില്‍ പോലെ കൊട്ടിയടച്ചു. പൗരത്വ നിയമവും ആസാമില്‍ ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കി. ഇതിലൂടെ ഇരുപത് ലക്ഷം പേര്‍ രാജ്യത്തിന് പുറത്തായി. രാജ്യത്തിന്റെ പ്രതിപക്ഷം ദുര്‍ബലമായി. പൊതുസമൂഹത്തിന്റെ വാ മൂടിക്കെട്ടി, എന്നിട്ടും അവര്‍ പോരാട്ടം തുടര്‍ന്നു. രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ പൗരന്‍മാര്‍ വെറുപ്പ് രേഖപ്പെടുത്തി. ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമത്തിന് മേലുള്ള സുപ്രീം കോടതിയുടെ മെല്ലെ പോക്കില്‍ നിരാശ രേഖപ്പെടുത്തി. ദല്‍ഹി ആക്രമണങ്ങള്‍ക്കെതിരായ പൊലീസിന്റെ അനാസ്ഥ നിശിതമായി വിമര്‍ശിക്കപ്പെട്ടു. വിദ്വേശ പ്രസംഗങ്ങള്‍ കണ്ടില്ലെന്ന പൊലീസ് കമ്മീഷണറുടെ വാദത്തിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി തന്നെ വിമര്‍ശിക്കുകയും കലാപത്തില്‍ ഇരകളായവര്‍ക്ക് സംരക്ഷണവും സഹായവും നല്‍കാന്‍, അധികാരികളോട് കൃത്യമായ നടപടികള്‍ കൈകൊള്ളാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഇപ്പോഴത്തെ സഞ്ചാരപദത്തില്‍ നിന്നും ഒന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല, പക്ഷെ ഇതിനെയെല്ലാം എതിരിടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുണയില്ലാതെ പോരാടുക വയ്യ.

അക്രമികള്‍ തീവെച്ച വീട്ടില്‍ നിന്നും മുസ്‌ലിം കുടുംബത്തെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ ഹിന്ദു യുവാവ് ഗുരുതരാവസ്ഥയില്‍
Also Read

അക്രമികള്‍ തീവെച്ച വീട്ടില്‍ നിന്നും മുസ്‌ലിം കുടുംബത്തെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ ഹിന്ദു യുവാവ് ഗുരുതരാവസ്ഥയില്‍

കൊലവിളിയുമായി നടന്നവർ ചെറുപ്പക്കാരുടെ പിടിയിൽ; പിന്നീടെന്ത് സംഭവിച്ചു? - വീഡിയോ കാണാം
Also Read

കൊലവിളിയുമായി നടന്നവർ ചെറുപ്പക്കാരുടെ പിടിയിൽ; പിന്നീടെന്ത് സംഭവിച്ചു? - വീഡിയോ കാണാം