LiveTV

Live

National

പരേതന് ‘ശോഭനമായ ഭാവി’ ആശംസിച്ച് ഗ്രാമ മുഖ്യന്റെ മരണ സര്‍ട്ടിഫിക്കറ്റ്

ഉത്തര്‍പ്രദേശില്‍ ഒരാള്‍ക്ക് നല്‍കിയ മരണസര്‍ട്ടിഫിക്കറ്റിലാണ് ശോഭനമായ ഭാവി ആശംസിച്ചിരിക്കുന്നത്

പരേതന് ‘ശോഭനമായ ഭാവി’ ആശംസിച്ച് ഗ്രാമ മുഖ്യന്റെ മരണ സര്‍ട്ടിഫിക്കറ്റ്

മരണശേഷം സ്വര്‍ഗം ലഭിക്കട്ടെയെന്ന് പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ സമയത്ത് നമ്മളില്‍ പലരും പ്രാര്‍ത്ഥിക്കാറുണ്ട്. അത് ഒരു മരണാനന്തര ആശംസയായാലോ..സ്ഥലവും സാഹചര്യവും നോക്കാതെ ആരായാലും അന്തംവിട്ടുപോകും. ഉത്തര്‍പ്രദേശില്‍ ഒരാള്‍ക്ക് നല്‍കിയ മരണസര്‍ട്ടിഫിക്കറ്റിലാണ് ശോഭനമായ ഭാവി ആശംസിച്ചിരിക്കുന്നത്.

വില്ലേജ് ഓഫീസര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റിലാണ് നല്ലൊരു ഭാവി ആശംസിക്കുന്നുവെന്ന് എഴുതിയിരിക്കുന്നത്. ജനുവരി 22നാണ് സര്‍വേറിയ ഗ്രാമത്തിലെ അശോക ബ്ലോക്കിലെ ലക്ഷ്മി ശങ്കറാണ് മരിച്ചത്. മാസങ്ങളായി ഇയാള്‍ അസുഖബാധിതനായി കിടപ്പിലായിരുന്നു. മരണശേഷം ലക്ഷ്മിയുടെ മകന്‍ മരണ സര്‍ട്ടിഫിക്കറ്റിനായി ഗ്രാമത്തലവനായ ബാബുലാലിനെ സമീപിച്ചു. ഇദ്ദേഹം നല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് പരേതന് നല്ല ഭാവി നേര്‍ന്നിരിക്കുന്നത്.

മരണസര്‍ട്ടിഫിക്കറ്റ് വായിച്ചു നോക്കുമ്പോള്‍ അവസാനമെഴുതിയിരിക്കുന്ന നല്ലൊരു ഭാവി ആശംസിക്കുന്നുവെന്നാണ്. സര്‍ട്ടിഫിക്കറ്റ് വൈറലായപ്പോള്‍ ഖേദപ്രകടനവുമായി ഗ്രാമ മുഖ്യന്‍ രംഗത്തെത്തുകയും പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.