LiveTV

Live

National

കുട്ടികള്‍ക്ക് കൊടുക്കാന്‍ പോലും പാലില്ല, പട്ടിണിയാണ്; ആള്‍ക്കൂട്ട ആക്രമണം തകര്‍ത്ത ഡല്‍ഹിയുടെ കണ്ണീര് തോരുന്നില്ല

നാലുദിവസത്തിന് ശേഷവും വീടിന് പുറത്തുവരാന്‍ ഇവിടെയുള്ളവര്‍ക്ക് ധൈര്യം കൈവന്നിട്ടില്ല. പുറത്തുവന്നവര്‍ക്കാകട്ടെ പറയാനുള്ളത് കൊടു പട്ടണിയുടെയും നിസ്സഹായതയുടെയും ദാരുണാനുഭവങ്ങള്‍ മാത്രം.

കുട്ടികള്‍ക്ക് കൊടുക്കാന്‍ പോലും പാലില്ല, പട്ടിണിയാണ്; ആള്‍ക്കൂട്ട ആക്രമണം തകര്‍ത്ത ഡല്‍ഹിയുടെ കണ്ണീര് തോരുന്നില്ല

ആള്‍ക്കൂട്ട ആക്രമണം തകര്‍ത്ത ഡല്‍ഹിയില്‍ പല പ്രദേശങ്ങളും കടുത്ത പട്ടിണിയിലാണ്. നാലുദിവസമായി വീട്ടിനകത്ത് ഒളിച്ചിരിക്കേണ്ടി വന്നവര്‍ക്ക് ഇപ്പോഴും പുറത്തിറങ്ങാനുള്ള ആത്മവിശ്വാസം കൈവന്നിട്ടില്ല. അക്രമം അടങ്ങിയെങ്കിലും കലാപ ബാധിത പ്രദേശങ്ങളില്‍നിന്ന് ഇപ്പോഴും ഉയരുന്നത് എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളികള്‍ മാത്രം.

സംഘ്പരിവാര്‍ അക്രമികള്‍ അഴിഞ്ഞാടിയ ഡല്‍ഹിയിലെ ഖജൂരി ഖാസ് ചൌക്കില്‍ നിന്ന് കാരാവല്‍ നഗറിലേക്ക് പോകുന്ന വഴിയാണിത്. വ്യാപകമായി തീവപ്പും കൊള്ളയും നടന്ന പ്രദേശം. നാലുദിവസത്തിന് ശേഷവും വീടിന് പുറത്തുവരാന്‍ ഇവിടെയുള്ളവര്‍ക്ക് ധൈര്യം കൈവന്നിട്ടില്ല. പുറത്തുവന്നവര്‍ക്കാകട്ടെ പറയാനുള്ളത് കൊടു പട്ടണിയുടെയും നിസ്സഹായതയുടെയും ദാരുണാനുഭവങ്ങള്‍ മാത്രം. കുട്ടികള്‍ക്ക് കൊടുക്കാന്‍ പോലും പാലില്ല. പട്ടിണിയാണെന്ന് അവര്‍ കണ്ണീരോടെ പറയുന്നു..

ഇത് ഖജൂരി ഖാസ് ചൌക്കിലെ 15-ാം നമ്പര്‍ ഗല്ലിയിലെ ഈ വീട്ടില്‍ മാത്രമുള്ള അവസ്ഥയില്ല. ഈ മേഖലയില്‍ ഇപ്പോഴും വൈദ്യുതി തിരിച്ചെത്തിയിട്ടില്ല. ഗതാഗതവും പുനഃസ്ഥാപിച്ചിട്ടില്ല. എന്നാല്‍ ആളുകള്‍ കാല്‍നടയായി ഇവിടെ വന്നുപോകുന്നുണ്ട്. ഒരൊറ്റ കടയും തുറന്നിട്ടില്ല. കട തുറന്നവര്‍ കണ്ടത് പൂര്‍ണമായി കൊള്ളയടിക്കപ്പെട്ട കടയും. പുറത്തുപോയവര്‍ സാധനങ്ങളുടെ വില കേട്ട് വാങ്ങാന്‍ കഴിയാതെ തിരിച്ചുപോരേണ്ട സ്ഥിതിയാണെന്നും ചിലര്‍ പറയുന്നു.