LiveTV

Live

National

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബെർണി സാൻഡേഴ്​സിനെ തോല്‍പ്പിക്കുമെന്ന്​ ബി.ജെ.പി നേതാവ്​; ഉടന്‍ ട്വീറ്റ്​ നീക്കം ചെയ്​തു

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഈ പ്രശ്​നത്തിൽ ട്രംപ്​ ഒരു പരാജയമാണെന്നായിരുന്നു സാൻഡേഴ്​സി​​ന്റെ പ്രതികരണം.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബെർണി സാൻഡേഴ്​സിനെ തോല്‍പ്പിക്കുമെന്ന്​ ബി.ജെ.പി നേതാവ്​; ഉടന്‍ ട്വീറ്റ്​ നീക്കം ചെയ്​തു

ദല്‍ഹി സംഘ്​പരിവാർ ആക്രമണത്തിൽ ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ച ഡെമോക്രാറ്റിക്​ പാർടി പ്രസിഡൻറ്​ സ്​ഥാനാർഥി ബെർണി സാൻഡേഴ്​സിനെതിരെ ബി.ജെ.പി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുമെന്നായിരുന്നു മുതിര്‍ന്ന നേതാവ് ബി.എല്‍ സന്തോഷ് ട്വീറ്റ് ചെയ്തത്. എന്നാല്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഡൽഹി കലാപത്തെക്കുറിച്ച്​ ട്രംപ്​ പറഞ്ഞത്​ വ്യക്തികൾ തമ്മിലുള്ള ആക്രമണങ്ങളാണ്​ ഡൽഹിയിൽ നടക്കുന്നതെന്നും മോദിയുമായി അത്​ ചർച്ച ചെയ്​തിട്ടില്ലെന്നും അത്​ ഇന്ത്യയുടെ ആഭ്യന്തര പ്രശ്​നമാണെന്നുമായിരുന്നു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഈ പ്രശ്​നത്തിൽ ട്രംപ്​ ഒരു പരാജയമാണെന്നായിരുന്നു സാൻഡേഴ്​സി​​ന്റെ പ്രതികരണം.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബെർണി സാൻഡേഴ്​സിനെ തോല്‍പ്പിക്കുമെന്ന്​ ബി.ജെ.പി നേതാവ്​; ഉടന്‍ ട്വീറ്റ്​ നീക്കം ചെയ്​തു

ബെർണി സാൻഡേഴ്​സിന്​ ഉടൻതന്നെ ട്വിറ്ററിൽ മറുപടിയുമായി മുതിർന്ന ബി.ജെ.പി നേതാവ്​ ബി.എൽ. സന്തോഷ്​ എത്തി. എന്നാൽ നിമിഷങ്ങൾക്കം അത്​ നീക്കം ചെയ്യുകയും ചെയ്​തു.

‘‘അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിഷ്​പക്ഷരാകാനാണ്​ ഞങ്ങളുടെ ആഗ്രഹം. പക്ഷേ അതിൽ ഇടപെടാൻ താങ്കൾ ഞങ്ങളെ നിർബന്ധിതരാക്കുകയാണ്​’’ എന്നായിരുന്നു സന്തോഷി​​ന്റെ പ്രതികരണം. എന്നാൽ നിമിഷങ്ങൾക്കകം തന്നെ ട്വീറ്റ്​ അദ്ദേഹം തന്നെ നീക്കം ചെയ്​തു.