LiveTV

Live

National

ഡൽഹി ജി.ടി.ബി ആശുപത്രിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതിഷേധം

24 പേരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ജി.ടി.ബി ആശുപത്രിയിലെ ഈ മോർച്ചറിക്ക് മുന്നിൽ നിറകണ്ണുകളുമായി കാത്തിരിക്കുന്നത്

ഡൽഹി ജി.ടി.ബി ആശുപത്രിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതിഷേധം

ഡൽഹി ജി.ടി.ബി ആശുപത്രിയിൽ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതിഷേധം. 33 മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചിട്ടും9 പോസ്റ്റുമോര്‍ട്ടം മാത്രമാണ് നടന്നത്. പൊലീസ് പോസ്റ്റ്മോർട്ടം വൈകിപ്പിക്കുന്നതായി കൊല്ലപ്പെട്ടവരുടെ ബന്ധുകൾ ആരോപിച്ചു. വൈകുന്നതിന്റെ കാരണം വ്യക്തമാക്കാൻ ഇതുവരെ പോലീസും ആശുപത്രി അധികൃതരും തയ്യാറായിട്ടില്ല. 24 പേരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ജി.ടി.ബി ആശുപത്രിയിലെ ഈ മോർച്ചറിക്ക് മുന്നിൽ നിറകണ്ണുകളുമായി കാത്തിരിക്കുന്നത്.

ഉറ്റവരുടെ മൃതദേഹങ്ങൾക്കായി ഭക്ഷണവും വെള്ളവുമില്ലാതെ നാല് ദിവസമായി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഈ 24 പേരുടെയും അന്വേഷണ നടപടികൾ പൂർത്തിയാക്കുകയോ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല.

പോസ്റ്റ്മോർട്ടം വൈകുന്നത് എന്തുകൊണ്ടാണെന്ന ബന്ധുക്കളുടെ ചോദ്യത്തിന് ഉത്തരം നൽകാനും ആരും തയ്യാറായിട്ടില്ലെന്ന് സഹോദരൻറെ മൃതദേഹത്തിനായി കാത്തുനിൽക്കുന്ന ബ്രിജ്‍പുരി സ്വദേശി യാസ്മിൻ പറയുന്നു.