LiveTV

Live

National

പുല്‍വാമ ഭീകരാക്രമണക്കേസില്‍ കുറ്റപത്രം വൈകി; ഗൂഢാലോചനക്കേസിലെ പ്രതിക്ക് ജാമ്യം

ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കുന്നതില്‍ എന്‍.ഐ.എ പരാജയപ്പെട്ടുവെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

പുല്‍വാമ ഭീകരാക്രമണക്കേസില്‍ കുറ്റപത്രം വൈകി; ഗൂഢാലോചനക്കേസിലെ പ്രതിക്ക് ജാമ്യം

പുല്‍വാമ ഭീകരാക്രമണക്കേസില്‍ കുറ്റപത്രം നല്‍കാന്‍ വൈകിയതിനായില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചു. പ്രതി യൂസുഫ് ചോപന് ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം നല്‍കിയത്. ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കുന്നതില്‍ എന്‍.ഐ.എ പരാജയപ്പെട്ടുവെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. വേണ്ടത്ര തെളിവില്ലാത്തതിനാലാണ് എന്‍.ഐ.എക്ക് കുറ്റപത്രം നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതി അമ്പതിനായിരം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിലുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സ്ഫോടക വസ്തുക്കള്‍ എത്തിച്ചവരെയും കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാനാകാത്തതില്‍ കേന്ദ്ര സര്‍ക്കാരിനും എന്‍.ഐ.എയ്ക്കുമെതിരെ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പട്യാലഹൗസ് കോടതിയുടെ നടപടി.