LiveTV

Live

National

രാജ്യത്ത് മറ്റൊരു 1984 സംഭവിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

കലാപബാധിത പ്രദേശങ്ങളിൽ ഡൽഹി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ സന്ദർശനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷയുണ്ടെന്ന്​ ജനങ്ങളെ ബോധ്യപ്പെടുത്തണം

രാജ്യത്ത് മറ്റൊരു 1984 സംഭവിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

ഈ രാജ്യത്ത് മറ്റൊരു 1984 സംഭവിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. സംഘർഷത്തിൽ പരുക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വേണ്ട സഹായംനൽകണമെന്ന് കോടതി അറിയിച്ചു.

ഡല്‍ഹി അക്രമവുമായി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. ക​ലാ​പ​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ക​ലാ​പം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു. അ​ഡ്വ. സു​ബൈ​ദ ബീ​ഗ​ത്തെ​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യോ​ഗി​ച്ച​ത്.

കലാപബാധിത പ്രദേശങ്ങളിൽ ഡൽഹി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ സന്ദർശനം നടത്തണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷയുണ്ടെന്ന്​ ജനങ്ങളെ ബോധ്യപ്പെടുത്തണം. കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ സുരക്ഷ പൊലീസ്​ ഉറപ്പ്​ നൽകണമെന്നും കോടതി നിർദേശിച്ചു.