Top

അവര്‍ക്ക് നേരെ വെടിവെക്കൂ... പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി എം.എല്‍.എയുടെ പ്രകടനം

മംഗൾ ബസാർ മേഖലയില്‍ നടന്ന പ്രകടനത്തിലാണ് അവര്‍ക്ക് നേരെ വെടിവെക്കൂ...(“ഗോലി മാരോസ് *** കോ”) എന്ന് ആക്രോശിക്കുന്നത്. 

MediaOne Logo

Web Desk

Web Desk

  • Updated:

    2020-02-26 06:26:08.0

Published:

26 Feb 2020 6:26 AM GMT

അവര്‍ക്ക് നേരെ വെടിവെക്കൂ... പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി എം.എല്‍.എയുടെ പ്രകടനം
X

ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ബി.ജെ.പി എം‌.എൽ‌.എ അഭയ് വർമ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നയിക്കുന്ന വീഡിയോ പുറത്ത്. ഫെബ്രുവരി 25 ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കാന്‍ ആരംഭിച്ച വീഡിയോയിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴങ്ങുന്നത്. മംഗൾ ബസാർ മേഖലയില്‍ നടന്ന പ്രകടനത്തിലാണ് അവര്‍ക്ക് നേരെ വെടിവെക്കൂ...(“ഗോലി മാരോസ് *** കോ”) എന്ന് ആക്രോശിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ (എ.എ.പി) രാജ്യസഭാ അംഗം സഞ്ജയ് സിങ്ങാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

വീഡിയോയിൽ, വർമ തന്റെ അനുയായികളോടൊപ്പം നടക്കുകയും “പൊലീസ് കെ ഹത്യാരോൺ കോ, ഗോലി മാരോ *** കോ” (ഞങ്ങളുടെ പൊലീസുകാരെ കൊന്നവരെ വെടിവയ്ക്കുക), ഹിന്ദുക്കളെ അനുകൂലിക്കുന്നവർ ഈ രാജ്യം ഭരിക്കും എന്നിങ്ങനെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുന്നുണ്ട്. സി.എൻ.എൻ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകനായ ഉദയ് സിങ് റാണയും ഈ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഇതേസമയം, ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഭയ് വർമ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. പ്രദേശത്ത് കല്ലെറിഞ്ഞതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് സംഘര്‍ഷം കുറക്കാന്‍ വേണ്ടിയാണ് താന്‍ രംഗത്തിറങ്ങിയതെന്നും തന്റെ അനുയായികൾ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം നിഷേധിക്കുന്നതായും അഭയ് വര്‍മ പറഞ്ഞു.

TAGS :

Next Story