LiveTV

Live

National

ഡല്‍ഹി അക്രമം ബി.ജെ.പി ആസൂത്രണം ചെയ്തത്, അമിത് ഷാ രാജിവെക്കണമെന്നും സോണിയാ ഗാന്ധി 

കലാപകാരികളെ തടയാന്‍ തയ്യാറാകാതിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണം. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടേയും മൗനം ഞെട്ടിക്കുന്നതാണെന്നും സോണിയാഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹി അക്രമം ബി.ജെ.പി ആസൂത്രണം ചെയ്തത്, അമിത് ഷാ രാജിവെക്കണമെന്നും സോണിയാ ഗാന്ധി 

ഡല്‍ഹി അക്രമം ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കലാപകാരികളെ തടയാന്‍ തയ്യാറാകാതിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണം, പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടേയും മൗനം ഞെട്ടിക്കുന്നതാ ണെന്നും സോണിയാഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

അതേസമയം കലാപ ബാധിത പ്രദേശങ്ങളിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാക്കളോട് സോണിയാഗാന്ധി നിര്‍ദേശിച്ചു. ആദ്യ ഘട്ടത്തില്‍ സജീവമായി ഇടപെടാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഡല്‍ഹിയില്‍ രംഗത്തിറങ്ങുകയാണ്. പ്രവര്‍ത്തകസമിതി കാര്യമായും ചര്‍ച്ച ചെയ്ത് ഡല്‍ഹിയിലെ അക്രമങ്ങളായിരുന്നു.

കലാപത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. സീലംപുർ അടക്കമുള്ള മേഖലകളിൽ ഇന്നും അക്രമികള്‍ കടകൾക്ക് തീ വെച്ചു. ഉൾപ്രദേശങ്ങളില്‍ ഇപ്പോഴും സംഘർഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. പലയിടങ്ങളിലും സംഘർഷത്തിന് അയവുണ്ടെങ്കിലും ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ് 185 പേർ ചികിത്സയിലുണ്ട്. ആൾ നഷ്ടവും സ്വത്ത് വകകളുടെ നഷ്ടവും എത്ര എന്ന് ഇനിയും കണക്കാക്കാൻ ആയിട്ടില്ല.