LiveTV

Live

National

സംയമനം പാലിക്കണമെന്ന് മോദി

എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി ട്വിറ്ററിൽ പറഞ്ഞു.

സംയമനം പാലിക്കണമെന്ന് മോദി

ഡല്‍ഹിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലുള്ളവർ സംയമനം പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി ട്വിറ്ററിൽ പറഞ്ഞു.

സമാധാനവും ഐക്യവും ആണ് നമ്മുടെ മൂല്യങ്ങൾ. ഡൽഹിയിൽ സംഭവിച്ചതിനെ കുറിച്ച് പരിശോധിച്ചു വരികയാണ്. സമാധാനാന്തരീക്ഷം കൊണ്ടുവരാൻ പൊലീസും മറ്റു ഏജൻസികളും രംഗത്തുള്ളതായും മോദി ട്വീറ്റ് ചെയ്തു.

എന്നാല്‍ വടക്ക് കിഴക്കൻ ഡൽഹിയില്‍ അക്രമ സമയത്ത് പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. അക്രമികളുടെ കൂടെ ആള്‍ക്കൂട്ടത്തിലേക്ക് പൊലീസ് കല്ലെറിയുന്ന ദൃശ്യങ്ങളുള്‍പ്പടെ നേരത്തെ പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ ഇതുവരെയായി 20 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി
Also Read

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി