LiveTV

Live

National

‘ഇൻഷാ അല്ലാ, സമാധാനമുണ്ടാകും’ അജിത്​ ഡോവൽ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ജീ​വി​ക്കാ​ൻ ഭ​യ​മാ​ണെ​ന്നും അ​വ​ർ ഡോ​വ​ലി​നോ​ട് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ക​ഴി​വി​നെ സം​ശ​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

‘ഇൻഷാ അല്ലാ, സമാധാനമുണ്ടാകും’ അജിത്​ ഡോവൽ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

കലാപബാധിതമായ വടക്ക്​കിഴക്കൻ ഡൽഹി സന്ദർശിച്ച ശേഷം ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ മാധ്യമങ്ങളോട്​ പറഞ്ഞു: ‘ഇൻഷാ അല്ലാ, ഇവിടെ സമാധാനമുണ്ടാകും’. നേ​ര​ത്തെ, ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ഡോ​വ​ലി​ന് ന​ൽ​കി​യി​രു​ന്നു. മൗ​ജ്പു​ർ, സീ​ലം​പു​ർ, ജ​ഫ്രാ​ബാ​ദ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ച​ത്. സന്ദർശനത്തിന്​ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെ സന്ദർശിച്ച ഡോവൽ സ്​ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചു. സ്​ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ്​ അടക്കമുള്ള ഏജൻസികൾ അവരുടെ ജോലി ചെയ്യുന്നുണ്ടെന്നും അജിത്​ ഡോവൽ പറഞ്ഞു.

വലിയ നാശനഷ്​ടങ്ങളുണ്ടായ ജാഫ്രാബാദിൽ പൊലീസ്​ ഉദ്യോഗസ്​ഥരടക്കമുള്ള സംഘവുമായാണ്​ അജിത്​ ഡോവൽ സന്ദർശനം നടത്തിയത്. ‘ഞാനൊരു വിദ്യാർഥിയാണ്​. എനിക്ക്​ പഠിക്കാൻ പോകാനാകു​ന്നില്ല. പൊലീസ്​ അവരുടെ ജോലി ചെയ്യാത്തതിനാൽ രാത്രിയിൽ ഉറങ്ങാൻ പോലുമാകുന്നില്ല. എന്തെങ്കിലും ചെയ്യണം സാർ’... സന്ദർശനത്തിനിടെ ഒരു വിദ്യാർഥിനി അദ്ദേഹത്തോട്​ പറഞ്ഞു​.

ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ജീ​വി​ക്കാ​ൻ ഭ​യ​മാ​ണെ​ന്നും അ​വ​ർ ഡോ​വ​ലി​നോ​ട് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ക​ഴി​വി​നെ സം​ശ​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു ഡോ​വ​ലി​ന്‍റെ മ​റു​പ​ടി. ദേശീയ സുരക്ഷാ ഉപദേഷ്​ടാവിന്റെ സന്ദർശനത്തിന്​ ശേഷം ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്​ ഭല്ല, ഇൻറലിജൻസ്​ ബ്യൂറോ ഡയറക്​ടർ അർവിന്ദ്​ കുമാർ, ഡൽഹി പൊലീസ്​ കമ്മീഷണർ അമൂല്യ പട്​നായിക്​ എന്നിവർ പ​ങ്കെടുത്തു.