LiveTV

Live

National

കലാപത്തിനിടെ ഇരകൾക്കായി തുറന്നു കൊടുത്ത‌ ​ഗുരുദ്വാരകൾ

കലാപകാരികൾ വരുന്നത് തടയുന്നതിനായി സിഖ് മതവിശ്വാസികൾ സമീപപ്രദേശങ്ങളിലൂടെ പട്രോളിങ്ങും നടത്തി

കലാപത്തിനിടെ ഇരകൾക്കായി തുറന്നു കൊടുത്ത‌ ​ഗുരുദ്വാരകൾ

കഴിഞ്ഞ മൂന്നു ദിവസമായി കലാപത്തിൽ എരിഞ്ഞു കൊണ്ടിരിക്കുകയാണ് ഡൽഹി. ഡൽഹിയിലെ ബാബർപൂർ, മൗജ്പൂർ, സീലാംപൂർ, വിജയ് പാർക്ക് എന്നിവിടങ്ങളിൽ തുടർച്ചയായ ദിവസങ്ങളിലാണ് സംഘ്പരിവാർ അക്രമണം നടന്നത്. ഇതിനിടയിലാണ് കലാപത്തിൽ അനാഥരായവർക്കായി ‍ഡൽഹിയിലെ ഗുരുദ്വാരകള്‍ ആശ്രയമായി തുറന്നിട്ടത്.

വടക്കൻ ഡൽഹിയിലെ മജ്നൂ കാ ടിലയിലുൾപ്പടെയുള്ളിടങ്ങിലാണ് മാനവ സ്നേഹത്തിന്റെ പ്രതീകമായി സിഖ് ആരാധനാലയങ്ങൾ തുറന്നിട്ടത്. പരിക്കേറ്റവരെ ശുശ്രൂഷിക്കാനും, ഭയന്ന് വീടു വിട്ടോടിയവർക്കായി തലചായ്ക്കാനുമായി ഗുരുദ്വാരകൾ തുറന്നു കൊടുക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗുരുദ്വാര തുറന്നുകൊടുത്തതിന് പുറമെ, കലാപകാരികൾ വരുന്നത് തടയുന്നതിനായി സിഖ് മതവിശ്വാസികൾ സമീപപ്രദേശങ്ങളിലൂടെ പട്രോളിങ്ങും നടത്തി. സീലംപൂരിലെ മുസ്‍ലിം അയൽക്കാരെ സംരക്ഷിക്കുന്നതിനായി റോഡ് അടച്ചിട്ട് സംരക്ഷണമൊരുക്കിയ ദലിത് വിഭാഗക്കാരും രക്തരൂക്ഷിത കലാപത്തിനിടയിലെ നന്മ നിറഞ്ഞ കാഴ്ച്ചയാവുകയായിരുന്നു.