LiveTV

Live

National

സംഘ്പരിവാറിന്‍റെ ആള്‍ക്കൂട്ട ആക്രമണത്തിന്  അയവില്ല;കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി, നിരവധി വീടുകള്‍ തീയിട്ടു

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്നും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബ്രഹംപുരി -മുസ്തഫബാദ് പ്രദേശത്ത് ഇപ്പോഴും കല്ലേറ് തുടരുകയാണ്

സംഘ്പരിവാറിന്‍റെ ആള്‍ക്കൂട്ട ആക്രമണത്തിന്  അയവില്ല;കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി, നിരവധി വീടുകള്‍ തീയിട്ടു

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാറിന്‍റെ ആള്‍ക്കൂട്ട ആക്രമണത്തിന് ശമനമില്ല. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. സംഘര്‍ഷമുണ്ടായ ബ്രിജ്പുരിയില്‍ ഇന്നലെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്നും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബ്രഹംപുരി -മുസ്തഫബാദ് പ്രദേശത്ത് ഇപ്പോഴും കല്ലേറ് തുടരുകയാണ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുമായി പുലര്‍ച്ചെ കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട ഹരജിയില്‍ അര്‍ധരാത്രിയാണ് കോടതി വാദം കേട്ടത്. പൊതുപ്രവര്‍ത്തകനായ രാഹുല്‍ റോയ് നല്‍കിയ ഹരജിയില്‍ ഇന്നലെ അര്‍ധരാത്രിയാണ് കോടതി വാദം കേട്ടത്. തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

ചാന്ദ്ബാഗിൽ കണ്ണീർ വാതക പ്രയോഗം, മരണ സംഖ്യ 13 ആയി
Also Read

ചാന്ദ്ബാഗിൽ കണ്ണീർ വാതക പ്രയോഗം, മരണ സംഖ്യ 13 ആയി

ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗിൽ പ്രതിഷേധക്കാർക്കു നേരെ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു. ഭജന്‍പൂര ചൌക്കില്‍ ആളുകളെ തെരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം തടയാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ് ഡല്‍ഹി പോലീസ്.

‘മസ്ജിദ് അഗ്നിക്കിരയാക്കി, മിനാരത്തില്‍ ഹനുമാന്‍ കൊടി കെട്ടി’; ദല്‍ഹിയില്‍ നിന്നും പുറത്തുവരുന്നത് ഭീതി പരത്തുന്ന കാഴ്ച്ചകള്‍
Also Read

‘മസ്ജിദ് അഗ്നിക്കിരയാക്കി, മിനാരത്തില്‍ ഹനുമാന്‍ കൊടി കെട്ടി’; ദല്‍ഹിയില്‍ നിന്നും പുറത്തുവരുന്നത് ഭീതി പരത്തുന്ന കാഴ്ച്ചകള്‍