LiveTV

Live

National

ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടി എടുക്കണമെന്ന് ബൃന്ദാ കാരാട്ട്

സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.

ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടി എടുക്കണമെന്ന് ബൃന്ദാ കാരാട്ട്

ദില്ലിയില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് ഉത്തരവാദി ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്ന് ആരോപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബൃന്ദാ കാരാട്ട് കത്തില്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമായിരുന്നു പ്രസംഗത്തില്‍ മിശ്ര പറഞ്ഞത്.

പലയിടങ്ങളിലും സംഘർഷത്തിന് അയവുണ്ടെങ്കിലും ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പരിക്കേറ്റ് 185 പേർ ചികിത്സയിലുണ്ട്.