LiveTV

Live

National

ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കും; മോദിയെ പുകഴ്ത്തിയ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രസ്താവനക്കെതിരെ ബാര്‍ അസോസിയേഷന്‍   

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ബാര്‍ അസോസിയേഷന്‍ രംഗത്ത്.

ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കും; മോദിയെ പുകഴ്ത്തിയ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രസ്താവനക്കെതിരെ ബാര്‍ അസോസിയേഷന്‍   

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ബാര്‍ അസോസിയേഷന്‍ രംഗത്ത്. അത്തരം പ്രസ്താവനകള്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതയേയും സ്വാതന്ത്രത്തേയും ബാധിക്കുമെന്നും പൊതുജനങ്ങളുടെ ആത്മവിശ്വാസം കുറക്കുമെന്നും ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഭരണഘടനാ തത്വങ്ങളും നിയമവാഴ്ചയും ജഡ്ജിമാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഭരണ വിഭാഗത്തില്‍ നിന്ന് വിവേകപൂര്‍വവും അന്തസുള്ളതുമായ അകലം പാലിക്കേണ്ടത് ജഡ്ജിമാരുടെ അടിസ്ഥാന ബാധ്യതയാണെന്നും ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ള മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്താനായി ഇന്ത്യക്കൊരു സ്വതന്ത്ര ജുഡീഷ്യറിയുണ്ടെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തുന്നുവെന്നും അത്തരമൊരു സംവിധാനം ജനാധിപത്യ രാഷ്ട്രത്തിന് അനിവാര്യമായതിനാല്‍ അവ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ജാഗ്രത ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് അസോസിയേഷന്റെ പ്രസ്താവന അവസാനിക്കുന്നത്.

ഭരണഘടനാ തത്വങ്ങളും നിയമവാഴ്ചയും ജഡ്ജിമാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഭരണ വിഭാഗത്തില്‍ നിന്ന് വിവേകപൂര്‍വവും അന്തസുള്ളതുമായ അകലം പാലിക്കേണ്ടത് ജഡ്ജിമാരുടെ അടിസ്ഥാന ബാധ്യതയാണ്.  

ആഗോളതലത്തില്‍ ചിന്തിക്കുകയും തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദീര്‍ഘദര്‍ശിയാണ് നരേന്ദ്ര മോദിയെന്നായിരുന്നു അരുണ്‍ മിശ്രയുടെ പ്രസ്താവന. ദ്വിദിന രാജ്യന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങിലാണ് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രിയെ കൂടാതെ, ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, വിവിധ ഹൈക്കോടതി ജഡ്ജിമാര്‍, 24 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.