LiveTV

Live

National

മോദി മതസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തിയെന്ന് ട്രംപ്

പൗരത്വ നിയമ പ്രതിഷേധത്തെക്കുറിച്ചും, മതസ്വാതന്ത്ര്യത്തെക്കുറിച്ചും ദില്ലിയിലെ ചില ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്

മോദി മതസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തിയെന്ന് ട്രംപ്

പൗരത്വ നിയമ പ്രതിഷേധത്തെക്കുറിച്ചും, മതസ്വാതന്ത്ര്യത്തെക്കുറിച്ചും ദില്ലിയിലെ ചില ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. "അദ്ദേഹം ആളുകൾക്ക് മതസ്വാതന്ത്ര്യം ലഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്"മോദിയെക്കുറിച്ച് ട്രംപ് പറഞ്ഞു.

ഡല്‍ഹിയിലെ അക്രമത്തെക്കുറിച്ച് ട്രംപിന്‍റെ മറുപടി ഇങ്ങനെ, ഇത് ഇന്ത്യയുടെ കയ്യിലാണ്, ഞങ്ങൾ സംസാരിച്ചത് മതസ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ആളുകൾക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ തന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു, ‘’ഞാനത് ചർച്ചചെയ്യാൻ താൽപ്പര്യപ്പെടുന്നില്ല, അത് ഇന്ത്യയുടെ കയ്യിലേക്ക് വിടാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ജനങ്ങൾക്ക് വേണ്ടി ശരിയായ തീരുമാനമെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’

അതേസമയം, കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും ട്രംപ് പറഞ്ഞു. വിഷയത്തിൽ മധ്യസ്ഥത വഹിക്കാനോ സഹായിക്കാനോ എന്തിനും തയാറാണ്. മോദിയുമായും ഇംറാൻ ഖാനുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു.