LiveTV

Live

National

ഡല്‍ഹി സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കും വെടിയേറ്റെന്ന് റിപ്പോര്‍ട്ടുകള്‍

എന്‍.ഡി.ടിവി, ജെ.കെ 24 എന്നീ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്

ഡല്‍ഹി സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കും വെടിയേറ്റെന്ന് റിപ്പോര്‍ട്ടുകള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള സംഘപരിവാര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. 135 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ പൗരത്വ അനുകൂല സംഘപരിവാര്‍ സംഘടനകള്‍ കൂട്ടമായി അക്രമണം അഴിച്ചു വിടുകയായിരുന്നു. കലാപ സമാനമായ സാഹചര്യത്തെത്തുടര്‍ന്ന് ഒരു മാസത്തേക്ക് തലസ്ഥാനത്ത് നിരോധനാജഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വെടിയേറ്റതായി ദ് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍.ഡി.ടിവി, ജെ.കെ 24 എന്നീ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. നിരവധി മാധ്യമ പ്രവർത്തകർക്ക് മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഡല്‍ഹി സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കും വെടിയേറ്റെന്ന് റിപ്പോര്‍ട്ടുകള്‍

സംഘർഷ മേഖലകളിൽ ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ പൊലീസ് നിര്‍ദ്ദേശമുണ്ട്. കൂടുതൽ പൊലീസിനെയും സേനയെയും സ്ഥലത്തേക്ക് വിന്യസിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജി.റ്റി.ബി ആശുപത്രിയിൽ എത്തിയിട്ടുണ്ട്. രാജ്യം ഒന്നടങ്കം ഡൽഹിയിലെ സംഘർഷത്തിൽ ആശങ്കയിലാണെന്നും, അക്രമം വ്യാപിച്ചാൽ എല്ലാവരെയും ബാധിക്കുമെന്നും കേ‍ജ്‍രിവാള്‍ പറഞ്ഞു. സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ രാജ്ഘട്ടിൽ ആം ആദ്മി പാർട്ടിയുടെ പ്രാർത്ഥന തുടരുന്നുണ്ട്.

ഡല്‍ഹി സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കും വെടിയേറ്റെന്ന് റിപ്പോര്‍ട്ടുകള്‍

ജാഫറബാദ്, മൗജ്പൂർ - ബാബർപൂർ, ഗോകുൽപുരി, ജോഹ്റി എൻക്ലേവ്, ശിവ വിഹാർ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. കർവാൽ നഗർ, മൗജ്പൂർ, ഭജൻപുര, വിജയ് പാർക്ക്, യമുന വിഹാർ എന്നിവിടങ്ങളില്‍ നിലവില്‍ സംഘർഷം തുടരുകയാണ്.