LiveTV

Live

National

ചാന്ദ്ബാഗിൽ കണ്ണീർ വാതക പ്രയോഗം, മരണ സംഖ്യ 13 ആയി

ഡ​ൽ​ഹി​യി​ലെ ആക്രമണം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്

ചാന്ദ്ബാഗിൽ കണ്ണീർ വാതക പ്രയോഗം, മരണ സംഖ്യ 13 ആയി

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ ആള്‍ക്കൂട്ടത്തിന്‍റെ അക്രമം തുടരുന്നു. അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. അക്രമികള്‍ നിരവധി വീടുകളും കടകളും തിവെച്ച് നശിപ്പിച്ചു. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ചൊവ്വാഴ്ച വൈകിട്ട് ചാന്ദ്ബാഗിൽ പ്രതിഷേധക്കാർക്കു നേരെ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചു. ഭജന്‍പൂര ചൌക്കില്‍ ആളുകളെ തെരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം തടയാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ് ഡല്‍ഹി പോലീസ്.

എന്നാല്‍ ഡ​ൽ​ഹി​യി​ലെ ആക്രമണം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്. സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന് സേ​ന​യെ വ്യ​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഊഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു.

കർവാൽ നഗറിൽ മുസ്‍ലിം പള്ളിയും സമീപത്തുള്ള കുടിലുകളും അക്രമികള്‍ കത്തിച്ചു.135 പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കർവാൽ നഗർ, മൗജ്പൂർ, ഭജൻപുര, വിജയ് പാർക്ക്, യമുന വിഹാർ, കദംപുരി എന്നിവിടങ്ങളില്‍ സംഘര്‍ഷം ആവര്‍ത്തിക്കുകയാണ്.

നിരോധനാജ്ഞ നിനില്‍ക്കെ റോഡുകളിലും ചെറു ഇടവഴികളിലും സംഘങ്ങളായി ആയുധമേന്തിയവര്‍ തുടരുകയാണ്. കല്ലേറും വാഹനങ്ങളും വീടുകളും അഗ്നിക്കിരയാക്കലും തുടരുന്നു. ഇന്നലെ തീയിട്ട ഗോകുല്‍ പുരി ടയര്‍മാര്‍ക്കറ്റിലെയും സമീപ പ്രദേശങ്ങളിലെയും തീ പൂര്‍ണമായി അണക്കാനായിട്ടില്ല. മതം ചോദിച്ചുള്ള അക്രമം തുടരുന്നു എന്ന് പ്രദേശവാസികല്‍ പറയുന്നു.

സ്ത്രീകളും കുട്ടികളും അടക്കമുള്ളർ പ്രാണരക്ഷാര്‍ത്ഥം വീടുകളിൽ കഴിയുകയാണ്. സംഘര്‍ഷാന്തരീക്ഷം തുടരുന്നതിനാല്‍ ജാഫറബാദ്, മൗജ്പൂർ - ബാബർപൂർ, ഗോകുൽപുരി, ജോഹ്റി എൻക്ലേവ്, ശിവ വിഹാർ എന്നീ മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇന്നലെ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര‍്ട്ടത്തിന് ശേഷം സംസ്കരിച്ചു.