LiveTV

Live

National

ട്രംപ് സബര്‍മതിയില്‍: ചര്‍ക്കയില്‍ നൂല്‍നൂറ്റു, ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചു

നല്ലത് കാണുക, കേള്‍ക്കുക, സംസാരിക്കുക എന്ന ഗാന്ധിയന്‍ ആശയം ഉള്‍ക്കൊണ്ടുള്ള മൂന്ന് കുരങ്ങന്‍മാരുടെ പ്രതിമയും ട്രംപിനും മെലാനിയക്കും സമ്മാനിച്ചു.

ട്രംപ് സബര്‍മതിയില്‍: ചര്‍ക്കയില്‍ നൂല്‍നൂറ്റു, ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചു

ഗാന്ധി സ്മൃതികളുറങ്ങുന്ന സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും സ്വീകരണം. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചാണ് ആശ്രമ സന്ദര്‍ശനം ആരംഭിച്ചത്.

രഘുപതി രാഘവ രാജാറാം മുഴങ്ങിയ അന്തരീക്ഷത്തിലേക്കാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും വന്നിറങ്ങിയത്. ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊന്നാടയണിയിച്ച് സ്വീകരിച്ചു. അതും ചര്‍ക്കയില്‍ നൂറ്റ പൊന്നാട

ട്രംപ് സബര്‍മതിയില്‍: ചര്‍ക്കയില്‍ നൂല്‍നൂറ്റു, ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചു

ശേഷം ഗാന്ധിജിയുടെ ഛായചിത്രത്തില്‍ മാലയണിയിച്ചു. ചര്‍ക്കയുടെ പ്രവര്‍ത്തനമടക്കം ഓരോന്നായി വിശദീകരിച്ചു നല്‍കി. വിസിറ്റേഴ്സ് ബുക്കില്‍ ഏതാനും വരികള്‍ കുറിച്ചു ട്രംപ്. നല്ലത് കാണുക, കേള്‍ക്കുക, സംസാരിക്കുക എന്ന ഗാന്ധിയന്‍ ആശയം ഉള്‍ക്കൊണ്ടുള്ള മൂന്ന് കുരങ്ങന്‍മാരുടെ പ്രതിമയും ട്രംപിനും മെലാനിയക്കും സമ്മാനിച്ചു.