LiveTV

Live

National

ശാഹിന്‍ബാഗ് മോഡല്‍ സമരം ചെന്നൈയിലും വ്യാപിക്കുന്നു: പുളിയന്തോപ്പ് ആട്ടുതൊട്ടിയില്‍ രാപ്പകൽ സമരം ആരംഭിച്ചു

ബജറ്റ് സമ്മേളനം കഴിഞ്ഞ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും പ്രമേയം പാസാക്കാനായി പ്രത്യേക സഭാ സമ്മേളനം ചേരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ശാഹിന്‍ബാഗ് മോഡല്‍ സമരം ചെന്നൈയിലും വ്യാപിക്കുന്നു: പുളിയന്തോപ്പ് ആട്ടുതൊട്ടിയില്‍ രാപ്പകൽ സമരം ആരംഭിച്ചു

ചെന്നൈയിൽ ശാഹീൻ ബാഗ് മോഡൽ സമരം വ്യാപിക്കുന്നു. നഗരത്തിലെ പുളിയന്തോപ്പ് ആട്ടുതൊട്ടിയിലാണ് പുതിയ രാപ്പകൽ സമരം ആരംഭിച്ചത്. വണ്ണാരപേട്ടിലെ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.

വെള്ളിയാഴ്ച വൈകീട്ടാണ് പുളിയന്തോപ്പിൽ സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ഞൂറോളം ആളുകൾ സമരത്തിനുണ്ട്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, നിയമസഭയിൽ പ്രമേയം പാസാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വണ്ണാരപേട്ടിൽ ആരംഭിച്ച സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. ബജറ്റ് സമ്മേളനം കഴിഞ്ഞ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും പ്രമേയം പാസാക്കാനായി പ്രത്യേക സഭാ സമ്മേളനം ചേരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

നിലവിൽ വണ്ണാരപേട്ട്, മണ്ണടി, പുളിയന്തോപ്പ് എന്നിവിടങ്ങളിലാണ് ചെന്നൈയിൽ മാത്രം രാപ്പകൽ സമരം നടക്കുന്നത്. സ്ത്രീകളാണ് പ്രതിഷേധത്തിന്റെ മുൻപന്തിയിലുള്ളത്. കൂടാതെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.